ഋഷിരാജ് സിങിന് കാഴ്ചക്കാര്‍ ഈ-മെയില്‍ സന്ദേശം അയച്ചു; കുട്ടി ഡ്രൈവര്‍ കുടുങ്ങി

 


ADVERTISEMENT

കോഴിക്കോട്: ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ ഋഷിരാജ് സിങിന്റെ നിര്‍ദേശങ്ങള്‍ സംസ്ഥാനത്തെ പോലീസുകാര്‍ അക്ഷരം പ്രതി അനുസരിക്കുകയാണ്. 18 വയസ് പ്രായമാകാത്തവര്‍ വണ്ടിയോടിച്ചാല്‍ അവര്‍ക്ക് വണ്ടി നല്‍കിയവരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് ഋഷിരാജ് സിങ് മുന്നറിയിപ്പു നല്‍കിയിരുന്നു. മാത്രമല്ല ഋഷിരാജ് സിങ് പുതിയതായി സാധാരണക്കാരുമായി അഭിപ്രായങ്ങള്‍ പങ്കുവെക്കാന്‍ വേണ്ടി തുറന്ന ഫെയ്‌സ്ബുക്ക് പേജിലൂടെ നിയമം ആരെങ്കിലും മറികടക്കുന്നെങ്കില്‍ ആ വിവരം ഉടനെ തന്നെ അറിയിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ആര്‍.ഇ.സിക്കടുത്ത കളന്‍തോടിലെ 18 വയസ് തികയാത്ത 'കുട്ടിഡ്രൈവറെ' കൊടുവള്ളി ജോയന്റ് ആര്‍.ടി.ഒ നേരിട്ട് പിടികൂടി പിഴയടപ്പിച്ചു. 14കാരനായ പയ്യന്‍ കെ.എല്‍ 57 എച്ച് 2742 നമ്പറിലുള്ള 'യമഹ റേ' ബൈക്ക് ഓടിക്കുന്നതിന്റെ ചിത്രം നാട്ടുകാരായ ആരോ ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ക്ക് ഇ-മെയില്‍ ചെയ്ത് അയക്കുകയായിരുന്നു.
ഋഷിരാജ് സിങിന് കാഴ്ചക്കാര്‍ ഈ-മെയില്‍ സന്ദേശം അയച്ചു; കുട്ടി ഡ്രൈവര്‍ കുടുങ്ങി

ഇതേതുടര്‍ന്ന് വാഹനം കണ്ടെത്തി കുട്ടിയെ നേരില്‍ പിടികൂടി ബോധവത്കരണം നടത്താന്‍ ഋഷിരാജ് സിങ് കൊടുവള്ളി ജോയിന്റ് ആര്‍.ടി.ഒ ടി.പി. ജയകൃഷ്ണന് നിര്‍ദേശം നല്‍കി. ഇതനുസരിച്ച് തിങ്കളാഴ്ച വാഹനം അന്വേഷിച്ച്  കുട്ടിയുടെ വീട്ടിലെത്തിയ ജോയിന്റ് ആര്‍.ടി.ഒ വിവിധ കുറ്റങ്ങള്‍ ചുമത്തി 2,500 രൂപ കുട്ടിയുടെ രക്ഷിതാവില്‍നിന്ന് പിഴയായി ഈടാക്കി.

ഇനി ഏതെങ്കിലും  വാഹനം മകന് ഓടിക്കാന്‍ നല്‍കിയിട്ടുണ്ടെങ്കില്‍  പിതാവിന്റെ ഡ്രൈവിങ് ലൈസന്‍സും വാഹനത്തിന്റെ രജിസ്‌ട്രേഷനും റദ്ദ് ചെയ്യുമെന്ന്  ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍  നിര്‍ദേശം നല്‍കിയിരിക്കയാണ്.

Also Read:
ബലാത്സംഗക്കേസില്‍ മകന്‍ പ്രതിയായതില്‍ മനംനൊന്ത് പിതാവ് ജീവനൊടുക്കി

Keywords: Transport Commissioner Rishiraj Singh, Order, Driving licence, Kozhikode, Email, Facebook, Vehicles, Boy, Kerala,  Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia