Accident | മകളുടെ വിവാഹത്തിനുള്ള ഒരുക്കങ്ങൾക്കിടെ വീടിന് മുന്നിൽ കാറിടിച്ച് പിതാവിന് ദാരുണാന്ത്യം


ADVERTISEMENT
● ശനിയാഴ്ച വൈകിട്ട് 7.30 ഓടെയാണ് അപകടം സംഭവിച്ചത്.
● വത്സന്റെ മകൾ ശിഖയുടെ വിവാഹം 28ന് നടത്താൻ തീരുമാനിച്ചിരുന്നു.
● സംസ്കാരം ഞായറാഴ്ച. ഭാര്യ: പ്രീത, മക്കൾ: ശിഖ, ശ്വേത.
കണ്ണൂർ: (KVARTHA) മകളുടെ വിവാഹ ഒരുക്കങ്ങൾക്കിടെ വീടിന് മുന്നിൽ കാർ അപകടത്തിൽ പിതാവ് ദാരുണമായി മരിച്ചു. പാവന്നൂർ മൊട്ടയിലെ പുതിയവീട്ടിൽ പി വി വത്സൻ ആശാരി (55) ആണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ട് 7.30 ഓടെയാണ് അപകടം സംഭവിച്ചത്. മയ്യിലിൽ നിന്ന് ഇരിക്കൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ വത്സന്റെ ഉന്തുവണ്ടിയിൽ ഇടിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വത്സനെ ഉടൻ തന്നെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വത്സന്റെ മകൾ ശിഖയുടെ വിവാഹം 28ന് നടത്താൻ തീരുമാനിച്ചിരുന്നു. വിവാഹ ഒരുക്കങ്ങൾക്കായി വീട്ടിൽ ഇറക്കിയ സാധനങ്ങൾ നീക്കാൻ അയൽ വീട്ടിൽ നിന്ന് ഉന്തുവണ്ടിയെടുത്ത് തിരികെ വരുമ്പോഴാണ് അപകടം സംഭവിച്ചത്. സംസ്കാരം ഞായറാഴ്ച. ഭാര്യ: പ്രീത, മക്കൾ: ശിഖ, ശ്വേത.
#CarAccident, #FatherDeath, #WeddingTragedy, #Pavanur, #Kannur, #FamilyLoss