അംഗവൈകല്യമുള്ള 4 വയസുകാരനെ നിലത്തെറിഞ്ഞ് കാലൊടിച്ച പിതാവ് അറസ്റ്റില്‍
Feb 12, 2015, 12:08 IST
ഹരിപ്പാട്: (www.kvartha.com 12/02/2015) അംഗവൈകല്യമുള്ള നാലു വയസുകാരനെ നിലത്തെറിഞ്ഞ് കാലൊടിച്ച പിതാവ് അറസ്റ്റില്‍. ആറാട്ടുപുഴ നല്ലാണിക്കല്‍ വാലുപറമ്പില്‍ റീജാഭവനത്തില്‍ വിഷ്ണു(4) വിന്റെ കാലാണ് പിതാവ് നിലത്തെറിഞ്ഞൊടിച്ചത്. സംഭവത്തില്‍ പിതാവ് ബിജുവിനെ തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു.
2014 ഡിസംബര്‍ 24 നാണ് ബിജു വിഷ്ണുവിനെ ആക്രമിച്ചത്. തുടര്‍ന്ന് കാലൊടിഞ്ഞനിലയില്‍ മുത്തശിയും മാതൃസഹോദരിയും ചേര്‍ന്ന് വിഷ്ണുവിനെ ഹരിപ്പാട് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കാലിന് ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ ആശുപത്രി അധികൃതര്‍ പ്ലാസ്റ്ററിട്ട ശേഷം വീട്ടിലേക്ക് പറഞ്ഞയച്ചു. ശനിയാഴ്ച വീണ്ടും പരിശോധനയ്ക്കായി കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പിതാവ് കാലൊടിച്ച വിവരം അറിയുന്നത്.
അപകടത്തെ കുറിച്ച് ആശുപത്രി അധികൃതര്‍ കുട്ടിയോട് ചോദിച്ചപ്പോഴാണ് പിതാവ്
നിലത്തെറിഞ്ഞ് കാലൊടിച്ചതാണെന്ന വിവരം അറിഞ്ഞത്. എന്നാല്‍ ബന്ധുക്കള്‍ അപകടത്തെക്കുറിച്ച് പരസ്പരവിരുദ്ധമായി സംസാരിക്കുകയായിരുന്നു.
ഇതോടെ ആശുപത്രി അധികൃതര്‍ പോലീസിനെ വിവരമറിയിക്കുകയും തൃക്കുന്നപ്പുഴ എസ്.ഐ കെ.ടി. സന്ദീപിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി ബിജുവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ബിജു പതിവായി കുട്ടിയെ ഉപദ്രവിക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു.

Keywords: Father, Police, Biju, Vishnu, Arrest, Hospital, Treatment, Injured, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.