SWISS-TOWER 24/07/2023

Injured | പാലാ ബൈപാസില്‍ ബൈകില്‍ ഗ്യാസ് ലോറിയിടിച്ച് അച്ഛനും മകനും ഗുരുതരമായി പരുക്കേറ്റു

 


കോട്ടയം: (KVARTHA) പാലാ കടപ്പാട്ടൂര്‍ ബൈപാസില്‍ ബൈകില്‍ ഗ്യാസ് ലോറിയിടിച്ച് അച്ഛനും മകനും ഗുരുതരമായി പരുക്കേറ്റു. പൂഞ്ഞാര്‍ പെരുനിലം സ്വദേശികളായ കളപ്പുരയ്ക്കല്‍ ബെന്നിയ്ക്കും മകന്‍ ആല്‍ബിനുമാണ് പരുക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 8.30ഓടെയായിരുന്നു അപകടം. പാലാ പന്ത്രണ്ടാം മൈലില്‍ നിന്നും കടപ്പാട്ടൂരിലേയ്ക്ക് വരികയായിരുന്നു ലോറി.

Aster mims 04/11/2022
Injured | പാലാ ബൈപാസില്‍ ബൈകില്‍ ഗ്യാസ് ലോറിയിടിച്ച് അച്ഛനും മകനും ഗുരുതരമായി പരുക്കേറ്റു

മുരിക്കുംപുഴ കത്തീഡ്രല്‍ പള്ളി റോഡ് വഴിയെത്തി ബൈപാസ് റോഡ് കുറുകെ കടന്ന് മുത്തോലിയിലേയ്ക്ക് പോകാന്‍ ശ്രമിക്കവെയാണ് ബൈകില്‍ ലോറി ഇടിച്ചത്. ജന്‍ക്ഷനില്‍ വച്ചാണ് അപകടമുണ്ടായത്. പ്രധാന റോഡിലൂടെ ലോറി വേഗത്തില്‍ പോവുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. പരുക്കേറ്റ അച്ഛനേയും മകനേയും ഉടനെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords:  Father and son seriously injured after gas lorry collided with bike at Pala Bypass, Kottayam, News, Accident, Injury, Hospital, Treatment, Bike, Gas Lorry, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia