Drowned | ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ച മകന് പിന്നാലെ ചികിത്സയിലായിരുന്ന പിതാവും മരിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) മട്ടന്നൂര്‍ നഗരസഭയ്ക്കടുത്ത ചാലോട് എടയന്നൂരില്‍ ക്ഷേത്രകുളത്തില്‍ മുങ്ങിമരിച്ച മകന് പിന്നാലെ ചികിത്സയിലായിരുന്ന കൊട്ടിയൂര്‍ തീര്‍ഥാടകനായ അച്ഛനും മരിച്ചു. അരോളി പുലക്കറ വയലില പോള രാജേഷാണ് തിങ്കളാഴ്ച ഉച്ചയോടെ മരിച്ചത്. മകന്‍ രംഗീത് രാജ് (14) ഞായറാഴ്ച ഉച്ചയോടെയാണ് അച്ഛനോടൊപ്പം കുളത്തില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചത്.

മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മുങ്ങിപ്പോയ രാജേഷ് അവശനിലയിലായതിനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കീച്ചേരിയില്‍ ഓടോറിക്ഷ ഡ്രൈവറാണ് രാജേഷ്. അരോളി ഗവ.ഹയര്‍സെകന്‍ഡറി സ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് രംഗീത്. കൊട്ടിയൂര്‍ തീര്‍ഥാടനത്തിന്റെ ഭാഗമായി ഇളനീര്‍ വയ്പ്പ് വ്രതക്കാരായി എത്തിയതായിരുന്നു ഇരുവരും. ഇതിനിടെയിലാണ് ക്ഷേത്ര കുളത്തിലെ അപകടം.

Drowned | ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ച മകന് പിന്നാലെ ചികിത്സയിലായിരുന്ന പിതാവും മരിച്ചു

മൃതദേഹം ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. ക്ഷേത്ര കുളത്തില്‍ കുളിക്കാനിറങ്ങിയ മകന്‍ മുങ്ങുന്നതു കണ്ടു രക്ഷിക്കുന്നതിനിടെയാണ് രാജനും അപകടത്തില്‍പെടുന്നത്. രംഗീത് രാജിനെ പുറത്തെടുക്കുമ്പോഴേക്കും മരിച്ചിരുന്നു. അതീവ ഗുരുതരാവസ്ഥയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് രാജന്‍ മരിക്കുന്നത്. ഇരുവരുടെയും ദുരന്തത്തില്‍ നടുങ്ങിയിരിക്കുകയാണ് അരോളി ഗ്രാമം.

Keywords:  Father and son drowned in temple pond, Kannur, News, Death, Drowned, Hospital, Treatment, Student, Dead Body, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia