Drowned | നീന്തല്‍ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും കുളത്തില്‍ മുങ്ങിമരിച്ചു
Jun 29, 2022, 12:40 IST
കണ്ണൂര്‍: (www.kvartha.com) നീന്തല്‍ പഠിപ്പിക്കുന്നതിനിടെ ബാങ്ക് സെക്രടറിയായ അച്ഛനും മകനും കുളത്തില്‍ മുങ്ങിമരിച്ചു. ഏച്ചൂര്‍ സ്വദേശിയായ ഷാജി (50), മകന്‍ ജ്യോതിരാദിത്യ (15) എന്നിവരാണ് മരിച്ചത്. ഏച്ചൂര്‍ വട്ടപ്പൊയില്‍ പന്നിയോട്ട് കരിയില്‍ കുളത്തില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം.
വെള്ളത്തില്‍ മുങ്ങിപ്പോയ മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഷാജിയും അപകടത്തില്‍പെട്ടത്. ഏച്ചൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ സെക്രടറിയാണ് ഷാജി.
തുടര്‍പഠനത്തിനായി നീന്തല്‍ സര്‍ടിഫികറ്റ് ആവശ്യമായി വന്നതിനെ തുടര്‍ന്നാണ് അച്ഛനും മകനും കുളത്തില്‍ നീന്തല്‍ പഠിക്കാന്‍ എത്തിയതെന്നാണ് വിവരം. ഫയര്‍ഫോഴ്സും പൊലീസും പ്രദേശവാസികളും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. ചക്കരക്കല്‍ സിഐ എന്‍ കെ സത്യനാഥന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ടത്തിനായി കണ്ണൂര്‍ ഗവ. ആശുപത്രിയിലേക്ക് മാറ്റി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.