SWISS-TOWER 24/07/2023

16കാരിയെ പീഡിപ്പിച്ച അച്ഛനും മകനും അറസ്റ്റില്‍

 


തൊടുപുഴ: (www.kvartha.com 14.08.2015) വണ്ണപ്പുറത്ത് അയല്‍വാസിയായ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ അച്ഛനും മകനും പിടിയില്‍. വെള്ളക്കയം പുത്തന്‍പുരയില്‍ മാണി (65), മകന്‍ ലൈജു (30) എന്നിവരെയാണ് കാളിയാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. മാണി ബധിരനും മൂകനുമാണ്.

കഴിഞ്ഞ 26ന് നാടുവിട്ടു പോയ പെണ്‍കുട്ടിയെ സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ പാല പോലീസ് ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പറഞ്ഞത്. വീട്ടില്‍ സുരക്ഷിതമായി ജീവിക്കാന്‍ കഴിയാത്തതിനാലാണ് നാടുവിട്ടതെന്നും പെണ്‍കുട്ടി പറഞ്ഞു.

അയല്‍വാസിയായ പ്രതികള്‍ അവരുടെ വീട്ടില്‍ വച്ച് പലതവണ പീഡിപ്പിച്ചതായി പെണ്‍കുട്ടി വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു. തുടര്‍ന്ന് ഇടുക്കി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശാനുസരണം കാളിയാര്‍ പോലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി. ജയകുമാറാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

16കാരിയെ പീഡിപ്പിച്ച അച്ഛനും മകനും അറസ്റ്റില്‍

Also Read:
തെക്കില്‍ വളവില്‍ അപകടങ്ങളുടെ പെരുമഴക്കാലം; യാത്രക്കാര്‍ ഭീതിയില്‍

Keywords:  Father and son arrested for molestation case, Thodupuzha, Police, Missing, Court, Remanded, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia