താനൂരില്‍ പിതാവിനെയും മകളെയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
Jan 6, 2022, 09:56 IST
മലപ്പുറം: (www.kvartha.com 06.01.2022) താനൂരില്‍ വട്ടത്താണി വലിയപാടത്ത് പിതാവിനെയും മകളെയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. തലകടത്തൂര്‍ സ്വദേശി കണ്ടം പുലാക്കല്‍ അസീസ് (46), മകള്‍ അജ് വ മര്‍വ (10) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
ബന്ധുവീട്ടില്‍ വന്ന് സാധനങ്ങള്‍ വാങ്ങാന്‍ മകളുമൊന്നിച്ച് കടയിലേക്ക് പോകാനായി റെയില്‍പാളം മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷുകള്‍ പറഞ്ഞു. മംഗ്‌ളൂറുനിന്നും ചെന്നൈയിലേക്ക് പോകുന്ന ട്രെയിന്‍ തട്ടുകയായിരുന്നു.
അസീസിന്റെ മൃതദേഹത്തിന്റെ ഭാഗങ്ങള്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ട്രെയിനില്‍ കുടുങ്ങികിടന്ന നിലയിലാണ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ താനൂലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.