കോഴിക്കോട് ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് അച്ഛനും മകളും മരിച്ചു
Jun 14, 2020, 13:22 IST
ADVERTISEMENT
കോഴിക്കോട്: (www.kvartha.com 14.06.2020) കോഴിക്കോട് ദേശീയ പാതയില്‍ ഇരിങ്ങാല് മാങ്ങുല്‍ പാറക്ക് സമീപം ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അച്ഛനും മകളും മരിച്ചു. കണ്ണൂര്‍ സ്വദേശിയായ ആഷിക്ക് (49), മകള്‍ ആഇഷ(19) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വരികയായിരുന്ന ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ശനിയാഴ്ച രാത്രി പത്തേകാലോടെയാണ് അപകടം ഉണ്ടായത്. ആഇഷ വടകര സഹകരണാശുപത്രിയിലും ആഷിക്ക് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് ആശുപത്രിയിലേക്കുള്ള വഴിയില്‍ കൊയിലാണ്ടിയിലുമാണ് മരിച്ചത്.
മംഗലാപുരത്ത് നിന്ന് എറണാകുളത്തേക്കു പോകുകയായിരുന്ന ഭാരത് ഗ്യാസിന്റെ ടാങ്കര്‍ ലോറിയുമായാണ് കാര്‍ കൂട്ടിയിടിച്ചത്. ആഷിക്കും മകളും ബന്ധുക്കളായ രണ്ടു പേരോടൊപ്പം കാറില്‍ കണ്ണൂരിലേക്കു മടങ്ങുകയായിരുന്നു. പയ്യോളി പൊലീസും ഫയര്‍ഫോഴ്സസും സ്ഥലത്തെത്തിയാണ് മേല്‍നടപടികള്‍ സ്വീകരിച്ചത്. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഏറെ നേരം ഗതാഗതം സ്തംഭിച്ചു.
Keywords: Father and daughter died in car accident, Kozhikode, Accidental Death, Hospital, Treatment, Father, Daughter, Injured, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.