Chargesheet | ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസ്: 5 കേസുകളുടെ കുറ്റപത്രം ഏപ്രിലില്‍ കോടതിയിൽ സമര്‍പിക്കും
Mar 25, 2023, 09:52 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസിന്റെ കുറ്റപത്രം അടുത്തമാസം ആദ്യവാരം സംസ്ഥാന ക്രൈം ബ്രാഞ്ച് സംഘം ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പിക്കും. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലായി 168 കേസുകളാണ് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. 700 ലേറെ പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. അഞ്ചുകേസിന്റെ കുറ്റപത്രമാണ് ആദ്യം കോടതിയില്‍ സമര്‍പിക്കുന്നതെന്ന് ക്രൈംബാഞ്ച് പൊലീസ് മേധാവി പിപി സദാനന്ദന്‍ അറിയിച്ചു.
ഇതിന്റെ അനുവാദത്തിനായി കേസ് ഡയറി ക്രൈംബ്രാഞ്ച് ഹെഡ്ക്വാര്‍ടേഴ്സിൽ അയച്ചിരിക്കുകയാണ്. ജ്വലറി ചെയര്‍മാൻ എംസി ഖമറുദ്ദീന്‍, മാനജിങ് ഡയറക്ടര്‍ പൂക്കോയ തങ്ങള്‍, മകന്‍ ഇശാം, ഡയറക്ടര്‍ ഹാരിസ്, ജ്വലറി മാനജര്‍ സൈനുല്‍ ആബിദീന്‍ തുടങ്ങിയവരാണ് പ്രതിപട്ടികയിലുളളത്. 150 കോടിയിലേറെ രൂപയാണ് നിക്ഷേപകരില്‍ നിന്നും സാമഹരിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ആദ്യം കണ്ടെത്തിയത്. കാസര്‍കോട് ജില്ലയില്‍ 9.34 കോടി രൂപയുടെയും കണ്ണൂരില്‍ 3.86 കോടി രൂപയുടെയും തിരിമറി കണ്ടെത്തിയതായാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.
ലാഭവിഹിതത്തിന് അര്‍ഹതയുളള ഓഹരി ഉടമകളാക്കാമെന്ന ധാരണ സൃഷ്ടിച്ച് നിക്ഷേപകരില്‍ നിന്നും പണംവാങ്ങി വഞ്ചിച്ചെന്ന് സര്‍കാര്‍ അഭിഭാഷകൻ ഹൈകോടതിയിൽ പറഞ്ഞിരുന്നു. പണം വകമാറ്റി ബെംഗ്‌ളൂറില്‍ എട്ടുകോടി രൂപ ചിലവിട്ട് പൂക്കോയ തങ്ങളുടെ പേരില്‍ സ്ഥലം വാങ്ങിയതായും ആരോപണമുണ്ട്.
Keywords: Kannur, Kerala, News, Gold, Investment, Case, Submit, Court, Crime Branch, Kasaragod, Police, High Court, Top-Headlines, Fashion gold investment scam case: Chargesheet in 5 cases to be submitted to court in April.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.