കൊച്ചി: സിബിഐ സംസ്ഥാനമൊട്ടുക്കും വിരിച്ച വലയില്‍ കുടുങ്ങാതെ അതിനാടകീയമായി ഫസല്‍ വധക്കേസിലെ പ്രതികളും സിപിഎം നേതാക്കളുമായ കാരായി രാജനും കാരായി ചന്ദ്രശേഖരനും എറണാകുളം സി.ജെ.എം കോടതിയില്‍ വെള്ളിയാഴ്ച കീഴടങ്ങി. ഇരുവരെയും കോടതി രണ്ടാഴ്ചത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.
കേസില്‍ ഏഴാം പ്രതിയായ കാരായി ചന്ദ്രശേഖരന്‍ സി.പി.എം തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറിയും എട്ടാം പ്രതിയായ കാരായി രാജന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടേറംഗവുമാണ്. ഇരുവരുടേയും മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഇവര്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച അതേ കോടതിയില്‍ കീഴടങ്ങിയത്.
കേസില്‍ എട്ട് പ്രതികളുടെ കുറ്റപത്രം സി.ബി.ഐ ദിവസങ്ങള്‍ക്കു മുമ്പാണ് സി.ജെ.എം കോടതിയില്‍ സമര്‍പ്പിച്ചത്. കേസ് വീണ്ടും ജൂലായ് അഞ്ചിന് പരിഗണിക്കും. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റ് ചെയ്ത കൊടി സുനിയാണ് ഒന്നാം പ്രതി. രണ്ടുപേര്‍ കൂടി കേസില്‍ പ്രതികളാണെങ്കിലും അവര്‍ഒളിവിലാണ്. സി.ബി.ഐ കോടതിയെ അറിയിച്ചിട്ടുണ്ട്. കണ്ണൂര്‍, തലശ്ശേരി മേഖലകളിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പ്രേരണയും ഒത്താശയും നല്‍കിയവരാണ് രാജനും ചന്ദ്രശേഖരനുമെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് കുറ്റപത്രത്തില്‍ സിബിഐ പറയുന്നു.
തലശ്ശേരിയിലെ എന്‍.ഡി.എഫ്. പ്രവര്‍ത്തകനായിരുന്ന മുഹമ്മദ് ഫസല്‍ 2006 ഒക്ടോബര്‍ 22നാണ് കൊല്ലപ്പെട്ടത്. സി.പി.എം. പ്രവര്‍ത്തകനായിരുന്ന ഫസല്‍ എന്‍.ഡി.എഫില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചതാണ് രാഷ്ട്രീയ വിരോധത്തിന് കാരണം.
ഫസല്‍ കേസില്‍ കൊലപാതകത്തിനുള്ള ആസൂത്രണം നടത്തിയിട്ടുള്ളത് കാരായി രാജനും കാരായി ചന്ദ്രശേഖരനുമാണെന്ന് അറസ്റ്റ് ചെയ്ത പ്രതികളെ ചോദ്യം ചെയ്തപ്പോള്‍് കണ്ടെത്താന്‍ കഴിഞ്ഞതായി സി.ബി.ഐ. വ്യക്തമാക്കി. ഫസലിനെ കൊല്ലാന്‍ ഒന്നിലേറെ യോഗങ്ങളും ചേര്‍ന്നിട്ടുണ്ട്.
2006 ഒക്ടോബര്‍ 22ന് പുലര്‍ച്ചേ 3.30നാണ് ഫസല്‍ കൊല്ലപ്പെടുന്നത്. സൈക്കിളില്‍ പത്രവിതരണ ജോലിക്കായി പോകുമ്പോള്‍ ബൈക്കിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ദേഹത്ത് 30 മുറിവുകളേറ്റിരുന്നു. മൂന്ന് ബൈക്കുകളിലായി എട്ടുപേര്‍ എത്തിയാണ് കൊല നടത്തിയത്.

Keywords: Kochi, Surrender, Accused, Murder case, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.