Farzeen Majeed | യൂത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങ് ഫര്‍സീന്‍ മജീദ് ബഹിഷ്‌കരിച്ചു; ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കില്ലെന്ന് മുന്നറിയിപ്പ്
Dec 9, 2023, 21:04 IST
കണ്ണൂര്‍: (KVARTHA) യൂത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായ വിജില്‍ മോഹനന്‍ ചുമതലയേല്‍ക്കുന്ന ചടങ്ങ് ഒരു വിഭാഗം നേതാക്കള്‍ ബഹിഷ്‌കരിച്ചു. എ ഗ്രൂപുകാരനും ശ്രീകണ്ഠാപുരം നഗരസഭാ കൗണ്‍സിലറുമാണ് വിജില്‍ മോഹന്‍. കെ സുധാകര പക്ഷത്തെ ഫര്‍സീന്‍ മജീദിനെയാണ് ഇദ്ദേഹം പരാജയപ്പെടുത്തിയത്. എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേടു നടന്നുവെന്ന ആരോപണവുമായി ഫര്‍സീന്‍ മജീദ് രംഗത്തുവന്നിരുന്നു.
തിരഞ്ഞെടുപ്പില്‍ വിജയിച്ച വിജില്‍ മോഹനന്റെ സ്ഥാനാരോഹണ ചടങ്ങില്‍ നിന്നും ഫര്‍സിന്‍ മജീദും മറ്റുളളവരും വിട്ടുനിന്നിരുന്നു. യൂത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കില്ലെന്ന് ഫര്‍സീന്‍ മജീദ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഫര്‍സീന്‍ മജീദ് ചടങ്ങില്‍ പങ്കെടുക്കാത്തത് ഒഴിവാക്കാന്‍ പറ്റാത്ത മറ്റൊരു പരിപാടിയുളളതു കൊണ്ടാണെന്ന് യൂത് കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡന്റ് വിവാദങ്ങളില്‍ പ്രതികരിച്ചു.
യൂത് കോണ്‍ഗ്രസിന് സംഘടനാ തിരഞ്ഞെടുപ്പിലൂടെ കരുത്തുറ്റ നേതൃത്വത്തെ ലഭിച്ചുവെന്നും ജന ജീവിതം ദുസഹമാക്കുന്ന ഭരണകൂടത്തിനെതിരെ സമര രംഗത്തേക്കിറങ്ങാനും ഭരണകൂട നെറികേടുകളെ ചോദ്യം ചെയ്യാനും കരുത്തുള്ള നേതൃത്വമാണ് യൂത് കോണ്‍ഗ്രസിന് ലഭിച്ചിരിക്കുന്നത് എന്നും കെ സുധാകരന്‍ പറഞ്ഞു. യൂത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വിജില്‍ മോഹനന്റെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരരംഗത്ത് ഇറങ്ങുമ്പോള്‍ നേരിടേണ്ടി വരുന്ന കേസുകളില്‍ കെപിസിസി സംരക്ഷണമൊരുക്കും എന്നും ഒരു പ്രവര്‍ത്തകനും നിരാശനാകേണ്ടി വരില്ലെന്നും കെ സുധാകരന്‍ എം പി പറഞ്ഞു. ചടങ്ങില്‍ വി രാഹുല്‍ അധ്യക്ഷത വഹിച്ചു.
നേതാക്കളായ യൂത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, സണ്ണി ജോസഫ് എം എല്‍ എ, ഡിസിസി പ്രസിഡന്റ് മാര്‍ടിന്‍ ജോര്‍ജ്, കെ പി സി സി ജെനറല്‍ സെക്രടറിമാരായ സോണി സെബാസ്റ്റ്യന്‍, കെ ജയന്ത്, മുന്‍ ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ്, നേതാക്കളായ മുഹമ്മദ് ബ്ലാത്തൂര്‍, പി ടി മാത്യു, വി എ നാരായണന്‍, എ ഡി മുസ്തഫ, യൂത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി, വി കെ ഷിബിന, ജോമോന്‍ ജോസ്, മിഥുന്‍ മോഹന്‍, അഡ്വ വി പി അബ്ദുര്‍ റശീദ്, റോബര്‍ട് വെള്ളാംവെള്ളി, മുഹ്സിന്‍ കാതിയോട്, മേയര്‍ ടി ഒ മോഹനന്‍, ഡോ കെ വി ഫിലോമിന, റിജില്‍ മാക്കുറ്റി, ശ്രീജ മഠത്തില്‍, പി മുഹമ്മദ് ശമ്മാസ്, അതുല്‍ എം സി, കെ കമല്‍ജിത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Keywords: Farzeen Majeed boycotted inauguration ceremony of Youth Congress district president, Kannur, News, Farzeen Majeed, Boycotted, Inauguration Ceremony, Youth Congress District President, Politics, Allegation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.