Achievement | എസ്എസ്എഫ് കോഴിക്കോട് ജില്ലാ സാഹിത്യോത്സവത്തിൽ ഫറോക്ക് ഡിവിഷൻ ഹാട്രിക്ക് നേടി
കോഴിക്കോട്: (KVARTHA) എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവത്തിന് കൊടിയിറങ്ങി. തുടർച്ചയായി മൂന്നാം തവണയും ഫറോക്ക് ഡിവിഷൻ കിരീടം നേടി. 669 പോയിന്റ് നേടിയ ഫറോക്ക് ഡിവിഷനെ പിന്തുടർന്ന് കുന്ദമംഗലം ഡിവിഷൻ 652 പോയിന്റോടെ രണ്ടാം സ്ഥാനവും മുക്കം ഡിവിഷൻ 631 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി. മുക്കം ഡിവിഷനിലെ മുഹമ്മദ് ജസീൽ കലാപ്രതിഭയായും മുഹമ്മദ് ലുബൈബ് സർഗപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു.
ക്യാമ്പസ് വിഭാഗത്തിൽ ഫാറൂഖ് കോളജ് 107 പോയിന്റോടെ ഒന്നാം സ്ഥാനം നേടി. മർകസ് യുനാനി മെഡിക്കൽ കോളജ് രണ്ടാം സ്ഥാനവും കെ എം ഒ ആർട്‌സ് ആൻഡ് സയൻസ് കോളജ് മൂന്നാം സ്ഥാനവും നേടി. കെ എം ഒ ആർട്‌സ് ആൻഡ് സയൻസ് കോളജിലെ മുഹമ്മദ് റാഫി ടി കെ കലാപ്രതിഭയായും എൻ ഐ ടി കാലിക്കറ്റിലെ ഫൈറൂസ് സർഗപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു.
കളരാന്തിരിയിൽ നടന്ന സാഹിത്യോത്സവ് സമാപന സംഗമം കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി അനുമോദന പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ടി കെ റാഫി അഹ്‌സനി കാന്തപുരം അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് ടി കെ അബ്ദുറഹ്‌മാന്‍ ബാഖവി, എസ് എസ് എഫ് ദേശീയ ജനറൽ സെക്രട്ടറി സി പി ഉബൈദുല്ല സഖാഫി, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് ജലീൽ സഖാഫി കടലുണ്ടി, സെക്രട്ടറി സി കെ എം റാശിദ് ബുഖാരി, എ കെ സി മുഹമ്മദ് ഫൈസി, കെ എം അബ്ദുൽ ഹമീദ്, പി ജി എ തങ്ങള്‍ പന്നൂര്‍, ഹാമിദലി സഖാഫി പാലാഴി, ശരീഫ് കാരശ്ശേരി സംബന്ധിച്ചു. മുഹമ്മദ് ഫായിസ് എം എം പറമ്പ് സ്വാഗതവും സലീം അണ്ടോണ നന്ദിയും പറഞ്ഞു.