ഗഹാന്‍ ഫീസ് റദ്ദാക്കിയിട്ടും വായ്പയെടുക്കാനാകാന്‍ കഴിയാതെ കര്‍ഷകര്‍ വലയുന്നു

 


തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണബാങ്കുകളില്‍നിന്ന് വായ്പയെടുക്കുന്നവര്‍ക്ക് പണയാധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന വകയില്‍ ഗഹാന്‍ ഫീസ് വാങ്ങാനുള്ള ഉത്തരവ് റദ്ദാക്കിയ തീരുമാനം ഉണ്ടായിട്ടും ഇത് പ്രാബല്യത്തില്‍ വരാത്തത് കര്‍ശകരെ വലക്കുന്നു. കര്‍ഷകര്‍ക്ക് ദ്രോഹമാവുന്ന ഫീസ് പിന്‍വലിച്ചതായി ഈമാസം ഒന്നിന് മന്ത്രിസഭായോഗ തീരുമാന പ്രകാരമാണ് മുഖ്യമന്ത്രി അറിയിച്ചത്.

എന്നാല്‍, വര്‍ധിപ്പിച്ച ഫീസ് പിന്‍വലിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങാതെ സഹകരണവായ്പകളില്‍മേല്‍ ഈടായി നല്‍കുന്ന പണയാധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനാവില്ലെന്ന നിലപാടിലാണ് സബ് രജിസ്ട്രാര്‍ ഓഫിസ് അധികാരികള്‍.

പുതിയ നിരക്ക് ചുമത്തി സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയപ്പോള്‍ അഞ്ചുലക്ഷം രൂപ വായ്പയെടുക്കുന്നവര്‍ 10,000 രൂപ അടയ്‌ക്കേണ്ട അവസ്ഥയായി. മുമ്പ്
വായ്പയെടുത്തവര്‍ ഒക്‌ടോബര്‍ ഒന്നിനുശേഷമാണ് വായ്പ അടച്ചുതീര്‍ക്കുന്നതെങ്കില്‍ അവരും ഈ ഫീസ് നല്‍കണം.

വായ്പയെടുക്കുന്ന സമയത്ത് ഗഹാന് ചുമത്തുന്ന രണ്ടുശതമാനം ഫീസും തിരിച്ചടയ്ക്കുമ്പോള്‍ പലിശ ഉള്‍പ്പെടെയുള്ള സംഖ്യയുടെ രണ്ടുശതമാനം ഫീസും ചേര്‍ക്കുമ്പോള്‍ അഞ്ചുശതമാനം തുക അധികം അടയ്ക്കണം.

ഗഹാന്‍ ഫീസ് റദ്ദാക്കിയിട്ടും വായ്പയെടുക്കാനാകാന്‍ കഴിയാതെ കര്‍ഷകര്‍ വലയുന്നുവിവാഹാവശ്യങ്ങള്‍ക്കും മറ്റും കിടപ്പാടം പണയപ്പെടുത്തി വായ്പയെടുക്കുന്നവര്‍ക്ക് വന്‍തുകയാണ് ഗഹാന്‍ ഫീസിനത്തില്‍ നല്‍കേണ്ടിവരിക. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച് സബ് രജിസ്ട്രാര്‍ ഓഫിസുകളിലെത്തുന്നവരോട് ഉത്തരവ് വരട്ടെ എന്നിട്ടാകാം രജിസ്‌ട്രേഷനെന്ന നിലപാടിലാണ് ഉദ്യോഗസ്ഥര്‍.

ഗഹാന്‍ ഫീസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും നിയമവകുപ്പിന്റെ പരിഗണനയ്ക്കുവിട്ട ഫയല്‍ തിരിച്ചെത്തിയാല്‍ ഉത്തരവ് ഇറങ്ങുമെന്നും മന്ത്രി അനൂപ് ജേക്കബിന്റെ ഓഫിസ് അറിയിച്ചു.

Also Read:
വിദ്യാനഗറില്‍ ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; വന്‍ ദുരന്തം ഒഴിവായി

Keywords : Farmers couldn't approach bank for loan, New path in productive farming, Thiruvananthapuram, Farmers, State, Cabinet, Chief Minister, Oommen Chandy, Marriage, Minister, Anoop Jacob, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia