Protest | സഹകരണ ബാങ്ക് വഴി നെല്ല് സംഭരിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍കാര്‍ പിന്‍വാങ്ങണമെന്ന് കര്‍ഷക കോണ്‍ഗ്രസ് നേതാക്കള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (KVARTHA) സഹകരണ ബാങ്ക് മുഖേന നെല്ലു സംഭരിക്കാനുള്ള തീരുമാനം സര്‍കാര്‍ പിന്‍വലിക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെസി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നെല്‍കര്‍ഷകര്‍ സഹകരണ ബാങ്കുകളില്‍ നിന്നെടുത്തിട്ടുള്ള വായ്പകള്‍ തിരിച്ചുപിടിക്കാനുള്ള കുറുക്കുവഴിയൊരുക്കാനാണ് നെല്ലുസംഭരണം സഹകരണ ബാങ്കുകള്‍ വഴിയാക്കാന്‍ സര്‍കാര്‍ തീരുമാനിച്ചിട്ടുള്ളത്.

Protest | സഹകരണ ബാങ്ക് വഴി നെല്ല് സംഭരിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍കാര്‍ പിന്‍വാങ്ങണമെന്ന് കര്‍ഷക കോണ്‍ഗ്രസ് നേതാക്കള്‍

അതിനാല്‍ സംഭരണം സപ്ലൈകോ മുഖേന നടത്തണം. സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിലെ അഴിമതിയും കെടുകാര്യസ്ഥതയും ഒരോ ദിവസവും പുറത്ത് വരികയാണ്. ഈ പശ്ചാതലത്തില്‍ പുതിയ തീരുമാനത്തില്‍ നിന്ന് സര്‍കാര്‍ പിന്‍വാങ്ങണം. നേരത്തെ സഹകരണ ബാങ്കുകള്‍ മുഖേന നടത്തിയ സംഭരണം പരാജയമായിരുന്നു. നെല്‍ കര്‍ഷകരെക്കൂടി കടക്കെണിയിലാക്കാനുള്ള തീരുമാനമാണ് സര്‍കാര്‍ എടുത്തിരിക്കുന്നത്.

കഴിഞ്ഞ രണ്ടു വര്‍ഷം കേന്ദ്ര സര്‍കാര്‍ നെല്ലിന്റെ സംഭരണവില രണ്ടു രൂപ 43 പൈസ വര്‍ധിപ്പിച്ചപ്പോള്‍ സംസ്ഥാന സര്‍കാര്‍ നല്‍കിയിരുന്ന എട്ടു രൂപ 6.43 രൂപയായി കുറവുവരുത്തി നെല്‍കര്‍ഷകരെ പ്രതിസന്ധിയിലാക്കി. സംസ്ഥാന സര്‍കാര്‍ രൂപീകരിച്ച കേരള റൈസ് ലിമിറ്റഡ് കംപനിയുടെ നേതൃത്വത്തിലുള്ള പാലക്കാട്ടെ കഞ്ചിക്കോട്ടും ആലപ്പുഴയിലെ ചെങ്ങന്നൂരും സ്ഥാപിക്കാനിരുന്ന റൈസ് ടെക്‌നോളജി പാര്‍ക് ഉടന്‍ പ്രവര്‍ത്തനമാരഭിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ എഡി സാബൂസ്, അഡ്വ എംഒ ചന്ദ്രശേഖരന്‍, ജോസ് പൂമല എന്നിവര്‍ പങ്കെടുത്തു.

Keywords:  Farmers' Congress leaders want government to withdraw from move to procure paddy through cooperative banks, Kannur, News, Farmers' Congress Leaders, Farmers, Supply Co, Paddy, Bank, Press Meet, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia