SWISS-TOWER 24/07/2023

Farmers | 'വ്യാജ പേരില്‍ പാല്‍ അളന്നും സര്‍കാര്‍ സബ്‌സിഡി തട്ടിയെടുത്തും വൻതട്ടിപ്പ്'; ക്ഷീര സഹകരണ സംഘത്തിനെതിരെ കർഷകർ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ക്ഷീരകര്‍ഷകരുടെ വ്യാജപേരില്‍ പാല്‍ അളന്നും സര്‍കാര്‍ സബ്‌സിഡി തട്ടിയെടുത്തും ക്ഷീരകര്‍ഷകര്‍ക്ക് അളന്ന പാലിന് ബില്‍ നല്‍കാതെയും ചെറുപുഴ ജോസ്ഗിരിയിലെ ക്ഷീരോത്പാദക സഹകരണ സംഘത്തില്‍ (ആപ്‌കോസ്) വന്‍തട്ടിപ്പ് നടത്തുന്നുവെന്ന പരാതിയുമായി ക്ഷീരോത്പാദക സഹകരണ സംഘത്തിലെ ഒരുവിഭാഗം ക്ഷീരകര്‍ഷകര്‍ രംഗത്തെത്തി. ഇതുസംബന്ധിച്ചു ക്ഷീരവികസനവകുപ്പ് ഡയറക്ടർക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു.
  
Farmers | 'വ്യാജ പേരില്‍ പാല്‍ അളന്നും സര്‍കാര്‍ സബ്‌സിഡി തട്ടിയെടുത്തും വൻതട്ടിപ്പ്'; ക്ഷീര സഹകരണ സംഘത്തിനെതിരെ കർഷകർ

നേരത്തെ വകുപ്പ് മന്ത്രിക്ക് ആപ്‌കോസില്‍ നടക്കുന്ന ക്രമക്കേടുകളെ കുറിച്ചു രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്. മന്ത്രിതലത്തില്‍ ഇടപെടലുണ്ടായെങ്കിലും സഹകരണ സംഘം ഭരിക്കുന്ന സിപിഎം നേതാക്കള്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് നടപടി മരവിപ്പിച്ചിരിക്കുകയാണെന്ന് കര്‍ഷകര്‍ ആരോപിച്ചു. വീട്ടില്‍ പശുവില്ലാതിരുന്നവരും മാനദണ്ഡങ്ങള്‍ മറികടന്ന് ഈ സൊസൈറ്റിയില്‍ ഡയറക്ടര്‍മാരാണ്. സര്‍കാര്‍ സബ്‌സിഡി തട്ടിയെടുക്കകയാണ് ഇവരുടെ ലക്ഷ്യം. 51കര്‍ഷകരാണ്‌ നിലവില്‍ സൊസൈറ്റില്‍ പാലളക്കുന്നത്. എന്നാല്‍ ജെയ്‌സണ്‍ പി സേവ്യര്‍ എന്ന അംഗം മറ്റു അംഗങ്ങളുടെ വിവരങ്ങള്‍ ആരാഞ്ഞുകൊണ്ടുള്ള ഒരുവിവരാവകാശ അപേക്ഷ നല്‍കിയിരുന്നുവെങ്കിലും അതു നല്‍കാന്‍ തയ്യാറായിട്ടില്ല.

കര്‍ഷക അവാര്‍ഡ് നേടിയ ഫാം ഉടമയില്‍ നിന്നും പാല്‍വാങ്ങി സ്വന്തം പേരിലാക്കിയാണ് ഡയറക്ടര്‍മാരും അംഗങ്ങളില്‍ ചിലരും പണം തട്ടിയെടുക്കുന്നത്. യഥാര്‍ത്ഥ കര്‍ഷകര്‍ക്ക് നാമമാത്രമായ സംഖ്യമാത്രമേ സൊസൈറ്റിയില്‍ നിന്നും നല്‍കുന്നുള്ളു .പരാതിപറയുന്ന കര്‍ഷകരെ കള്ളക്കേസില്‍ കുടുക്കാനാണ് സൊസൈറ്റി ഭാരവാഹികള്‍ ശ്രമിക്കുന്നതെന്നും തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന വേളയില്‍ മുഴുവന്‍ അംഗങ്ങളുടെയും യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തുവിടണമെന്നും ക്ഷീരകര്‍ഷകര്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ജയ്‌സണ്‍ പൂക്കളത്തില്‍, പീറ്റര്‍ ജോസഫ്, ജനു സെബാസ്റ്റ്യൻ എന്നിവര്‍ പങ്കെടുത്തു.

Keywords:  Kannur, Kerala, News, Latest-News, Top-Headlines, Farmers, Government, Fake, Complaint, Press meet, Farmers against Dairy Cooperative.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia