Robbery | 'കര്‍ഷക സംഘം നേതാവിന്റെ വീട്ടുപറമ്പില്‍ നിന്നും ചന്ദനമരം മുറിച്ചുകടത്തി'

 


കണ്ണൂര്‍: (www.kvartha.com) ചക്കരക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഇരിവേരിയില്‍ വീട്ടുപറമ്പിലെ ചന്ദനമരം മുറിച്ചു കടത്തിയതായി പരാതി. രണ്ടു സിസിടിവി കാമറകളും 60 കോഴിമുട്ടകളും കവര്‍ന്നതായും പരാതിയില്‍ പറയുന്നു. ഇരിവേരിയിലെ കേളോത്ത് വീട്ടില്‍ കെ നാണുവിന്റെ വീട്ടിലെ കാമറകളും ചന്ദനമരവുമാണ് മോഷണം പോയത്. ശനിയാഴ്ച പുലര്‍ചെയായിരുന്നു സംഭവം.

Robbery | 'കര്‍ഷക സംഘം നേതാവിന്റെ വീട്ടുപറമ്പില്‍ നിന്നും ചന്ദനമരം മുറിച്ചുകടത്തി'

വീടിനു മുന്നിലുളള പറമ്പിലെ വര്‍ഷങ്ങള്‍ പ്രായമുള്ള ചന്ദനമരം മുറിച്ചുകടത്തുകയായിരുന്നു. ഇതിന്റെ ശിഖരങ്ങള്‍ ഇവിടെ തന്നെയിട്ടിട്ടുണ്ട്. വീടിനുമുന്നില്‍ സ്ഥാപിച്ച രണ്ടു സിസിടിവി കാമറകളുടെ വയറുകള്‍ മുറിച്ചുമാറ്റി, കാമറകളും മോഷ്ടാക്കള്‍ കൊണ്ടുപോയി. വീടിനു മുന്നിലുളള ഷെഡില്‍ സൂക്ഷിച്ച 60 കോഴിമുട്ടകളും മോഷണം പോയി. ഷെഡിന്റെ പൂട്ട് പൊളിച്ചാണ് അകത്തേക്ക് കയറിയതെന്നാണ് സംശയം.

കര്‍ഷക സംഘം എടക്കാട് ഏരിയ കമിറ്റി അംഗമായ കേളോത്ത് നാണുവിന്റെ പരാതി പ്രകാരം ചക്കരക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords:  'Farmer group leader's sandalwood tree robbed in courtyard house, Kannur, News, Robbery, Complaint, Farmer Group Leader, Police, Probe, CCTV, Egg, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia