Found Dead | കര്‍ഷകനെ കൃഷിയിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; കടബാധ്യതമൂലം ആത്മഹത്യ ചെയ്തതാകാമെന്ന് ബന്ധുക്കള്‍
Feb 2, 2023, 18:55 IST
ADVERTISEMENT
അടിമാലി: (www.kvartha.com) കര്‍ഷകനെ കൃഷിയിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി രാജാക്കാട് ബൈസണ്‍വാലി സൊസൈറ്റിമേട് സ്വദേശി ശംഖുപുരത്തില്‍ രാജേന്ദ്രന്‍(53) ആണ് മരിച്ചത്. പനച്ചിക്കുഴിയിലെ കൃഷിയിടത്തില്‍ പോയ രാജേന്ദ്രന്‍ മടങ്ങി വരാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് ജാതി മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഏലത്തിന് വിലയിടിഞ്ഞതിനാല്‍ തോട്ടം ഉടമകള്‍ക്ക് പാട്ട തുക നല്‍കാന്‍ കഴിഞ്ഞിരുന്നില്ലെന്നും ഇതേതുടര്‍ന്ന് രാജേന്ദ്രന്‍ കടുത്ത മാനസിക പ്രയാസത്തിലായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. ഇതാകാം അദ്ദേഹത്തെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും ഇവര്‍ പറഞ്ഞു.
Keywords: Farmer found hanging at farm, Idukki, News, Hanged, Local News, Dead Body, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

