20 രൂപ കുറച്ച് കോഴിയിറച്ചി നല്‍കാമെന്ന് ഫാം ഉടമകളുടെ വാഗ്ദാ­നം

 



കൊച്ചി: ഹോട്ടലുകള്‍ ഉള്‍പ്പെടെ ആവശ്യമുള്ള എല്ലാവര്‍ക്കും വിപണി വിലയേക്കാള്‍ 20 രൂപ കുറച്ച് കോഴി ഇറച്ചി നല്‍കാമെന്ന് കൂത്താട്ടുകുളം, പാമ്പാക്കുട മേഖലകളിലെ ഫാം ഉടമകള്‍ ചേര്‍ന്ന് രൂപീകരിച്ച ലൈവ് സ്‌റ്റോക്ക് ഫാര്‍മേഴ്‌സ് സൊസൈറ്റി വ്യക്തമാ­ക്കി.

കോഴി ഇറച്ചിയുടെ വില ക്രമാതീതമായി വര്‍ധിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്തെ ഹോട്ടലുകളില്‍ നിന്ന് ചിക്കന്‍ ഒഴിവാക്കാന്‍ ഹോട്ടലുടമകളില്‍ ഒരു വിഭാഗവും സംസ്ഥാനത്തെ കോഴിക്കടകളില്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും കോഴിക്കച്ചവടം നടത്തില്ലെന്ന് വില്‍പ്പനക്കാരും തീരുമാനിച്ചതോടെയാണ് 20 രൂപ കുറച്ച് കോഴിയിറച്ചി നല്‍കാമെന്ന വാഗ്ദാനവുമായി ഫാം ഉടമകള്‍ രംഗത്തുവന്ന­ത്.

കോഴി ഇറച്ചിയുടെ വില വര്‍ധനയുടെ പേരില്‍ ഉയരുന്ന പ്രതികരണങ്ങള്‍ വസ്തുതകള്‍ മനസിലാക്കാതെയാണ്. ഇടനിലക്കാര്‍ കിലോഗ്രാമിന് 25 രൂപയ്ക്ക് മുകളിലാണ് കമ്മീഷന്‍ ഈടാക്കുന്നത്. ഹാച്ചറികളില്‍ നിന്ന് ഫാമിലേയ്ക്ക് വാങ്ങുന്ന കോഴിക്കുഞ്ഞുങ്ങളുടെ വില 40 രൂപയാ­യി.

20 രൂപ കുറച്ച് കോഴിയിറച്ചി നല്‍കാമെന്ന് ഫാം ഉടമകളുടെ വാഗ്ദാ­നംതീറ്റ, മരുന്ന് , പണിക്കൂലി എന്നിവ മൂലം ഒരു കിലോ കോഴി ഇറച്ചിയുടെ ഉ­ല്‍പാദനച്ചെലവ് 92 രൂപയാകും. ന്യായ വിലയില്‍ കോഴി ഇറച്ചി ലഭിക്കുന്നതിന് സൊസൈറ്റി ചിക്കന്‍ സ്റ്റാളുകള്‍ തുടങ്ങുമെന്ന് ഭാരവാ­ഹികള്‍ പറഞ്ഞു. നികുതി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മൊത്ത വ്യാപാരികള്‍ ലോഡ് എടുക്കുന്നത് നിര്‍ത്തിവെച്ചതോടെ തമിഴ് നാട്ടില്‍ നിന്നുള്ള കോഴി വരവ് ഇന്നുമുതല്‍ പൂര്‍ണമായും നിലയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Keywords: Chicken meat, Farm Owner, Promise, Market, Commission, Income,Medicine,Kochi, Hotel, Increased, State, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia