Farhan Yaseen | ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ ദേശീയ വൈസ് പ്രസിഡന്റായി ഫര്‍ഹാന്‍ യാസീന്‍; കണ്ണൂരില്‍ പൗര സ്വീകരണം; മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച വ്യക്തിത്വമെന്ന് കെകെ ശൈലജ ടീചര്‍
Mar 26, 2023, 21:44 IST
കണ്ണൂര്‍: (www.kvartha.com) ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ ദേശീയ വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ഫര്‍ഹാന്‍ യാസീന് കണ്ണൂരിലെ പൗരപ്രമുഖരും സാമൂഹിക പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരണം നല്‍കി. മുന്‍ ആരോഗ്യ മന്ത്രി കെകെ ശൈലജ ടീചര്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ ആതുര സേവന മേഖലയില്‍ മാനുഷികമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സേവനത്തിന്റെ പുതിയ കാഴ്ചപ്പാട് അവതരിപ്പിച്ച് ശ്രദ്ധയകര്‍ഷിച്ച വ്യക്തിത്വമാണ് ഫര്‍ഹാന്‍ യാസീനെന്ന് കെകെ ശൈലജ പറഞ്ഞു. പരിപാടിയില്‍ സമൂഹത്തിലെ വിവിധ മേഖലകളിലുളള നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
കണ്ണൂര്‍ ആസ്റ്റര്‍ മിംസിന്റെ സിഇഒയായി 2018ല്‍ ചുമതല ഏറ്റെടുത്ത ഫര്‍ഹാന്‍ യാസീന് വളരെ ചുരുങ്ങിയ കാലയളവിനുള്ളില്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസിനെ ഉയര്‍ച്ചയിലേക്ക് നയിക്കാനായി. തുടര്‍ന്ന് കോഴിക്കോട് ആസ്റ്റര്‍ മിംസിന്റെ സിഇഒ ആയി നിയമിതനാവുകയായിരുന്നു. ചുരുങ്ങിയ കാലയളവില്‍ തന്നെ നോര്‍ത് കേരള ആസ്റ്റര്‍ ഹോസ്പിറ്റലിന്റെ സിഇഒ പദവിയിലെത്തി. ശേഷം കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ സിഇഒ പദവി കൂടി ഏറ്റെടുത്ത അദ്ദേഹം ഓള്‍ കേരള ആസ്റ്റര്‍ സിഇഒ സ്ഥാനത്തേക്ക് ഉയര്‍ന്നു.
പ്രവര്‍ത്തന മികവിന്റെ ഫലമായി ഒമാന്‍ ആസ്റ്റര്‍ ഗ്രൂപിന്റെ മേധാവി എന്ന നിലയില്‍ കൂടി ചുമതല വഹിച്ചു. പിന്നീട് ആസ്റ്റര്‍ ഗ്രൂപ് കേരള ആന്‍ഡ് ഒമാന്‍ റീജിയണല്‍ ഡയറക്ടര്‍ പദവി അലങ്കരിച്ചു. വളരെ വേഗത്തില്‍ തന്നെ തന്റെ സേവന പരിധിയില്‍ ഉന്നതമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ച ഫര്‍ഹാന്‍ യാസീന്‍ കോവിഡ് ഉള്‍പെടെയുളള സാഹചര്യങ്ങളില്‍ കേരളത്തിന്റെ ആതുര സേവന മേഖലയ്ക് അനുകരണീയമായ മാതൃകയാണ് കാട്ടിയത്. കോവിഡ് ബാധിതരെയും അതേ അവസരത്തില്‍ തന്നെ സങ്കീര്‍ണമായ ചികിത്സയും ശസ്ത്രക്രിയയും ആവശ്യമായി വന്നവരെയും ഒരുമിച്ച് ചേര്‍ത്ത് ചികിത്സ ലഭ്യമാക്കി കേരളത്തിന്റെ ആതുരസേവന മേഖലയക്ക് പുതിയ ഉണര്‍വ് പകരാന്‍ ഫര്‍ഹാന്‍ യാസീനായി.
ഇതിലൂടെ കേരളത്തിന് അകത്തും പുറത്തും ഫര്‍ഹാന്‍ യാസീന്‍ കൂടുതല്‍ ശ്രദ്ധേയനായി മാറി. സങ്കീര്‍ണമായ ശസ്ത്രക്രിയകളും അതിസങ്കീര്‍ണമായ കോവിഡിന്റെ ദുരിതം അനുഭവിക്കുന്നവരെയും ഒരുമിച്ചു ചേര്‍ത്ത് പിടിച്ച അദ്ദേഹം കേരളത്തിന്റെ ആതുര സേവന മേഖലയില്‍ പുതിയ കാഴ്ചപ്പാട് തന്നെ അവതരിപ്പിക്കുകയുണ്ടായി. സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ഈ ഇടപെടലുകള്‍ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, കേന്ദ്ര മന്ത്രിമാര്‍ ഉള്‍പെടെ പ്രമുഖര്‍ അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു.
കേരളം, ഒമാന്‍ എന്നീ ക്ലസ്റ്ററുകളിലെ ആസ്റ്റര്‍ ഗ്രൂപിന്റെ പുരോഗതി ഉറപ്പുവരുത്തിയതിന് ശേഷമാണ് ഫര്‍ഹാന്‍ യാസീന്‍ ഇന്‍ഡ്യയിലെ ആസ്റ്റര്‍ ഗ്രൂപുകളുടെ മുഴുവന്‍ സ്ഥാപനങ്ങളുടെയും വൈസ് പ്രസിഡന്റ് എന്ന സുപ്രധാന പദവിയിലേക്ക് എത്തിയിരിക്കുന്നത്.

Keywords: Farhan Yaseen, News, Kerala, Kannur, Top-Headlines, Hospital, Health, Treatment, Aster DM Healthcare, Aster MIMS, Farhan Yaseen appointed as National Vice President, Aster DM Healthcare.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.