Farewell | വിവിധ ആവശ്യങ്ങളുന്നയിച്ച് പാര്‍ലമെന്റ് മാര്‍ച് നടത്തുന്ന 'അങ്കണവാടി അധികാര്‍ മഹാപദവ്' വളണ്ടിയര്‍മാര്‍ക്ക് യാത്രയയപ്പ് നല്‍കും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കണ്ണൂര്‍: (www.kvartha.com) വിവിധ ആവശ്യങ്ങളുന്നയിച്ച് പാര്‍ലമെന്റ് മാര്‍ച് നടത്തുന്ന 'അങ്കണവാടി അധികാര്‍ മഹാപദവ്' വളണ്ടിയര്‍മാര്‍ക്ക് യാത്രയയപ്പ്. സമരത്തില്‍ പങ്കെടുക്കാന്‍ പോകുന്ന 40 'അങ്കണവാടി അധികാര്‍ മഹാപദവ്' വളണ്ടിയര്‍മാര്‍ക്ക് വ്യാഴാഴ്ച റയില്‍വേ സ്റ്റേഷനില്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് യാത്രയയപ്പ് നല്‍കുമെന്ന് സംസ്ഥാന നേതാവ് മേരി ജോബ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 
Aster mims 04/11/2022

ഐസിഡിഎസ് സംവിധാനത്തിന്റെ സ്വകാര്യവല്‍ക്കരണം ഉപേക്ഷിക്കുക, കേന്ദ്ര ബഡ്ജറ്റില്‍ ആവശ്യമായ തുക അനുവദിക്കുക, 45 ഉം 46 ഉം ഇന്‍ഡ്യന്‍ ലേബര്‍ കോന്‍ഫറന്‍സിന്റ ശുപാര്‍ശകള്‍ അംഗീകരിച്ച് ജീവനക്കാരെ സ്ഥിരപ്പെടുത്തുകയും മിനിമം വേതനം 26000 രൂപയും മിനിമം പെന്‍ഷന്‍ 1000 രൂപയും നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് അങ്കണവാടി വര്‍കേഴ്‌സ് ആന്‍ഡ് ഹെല്‍പേഴ്‌സ് അസോസിയേഷന്‍ (സിഐടിയു) പാര്‍ലമെന്റ് മാര്‍ച് നടത്തുന്നത്.

Farewell | വിവിധ ആവശ്യങ്ങളുന്നയിച്ച് പാര്‍ലമെന്റ് മാര്‍ച് നടത്തുന്ന 'അങ്കണവാടി അധികാര്‍ മഹാപദവ്' വളണ്ടിയര്‍മാര്‍ക്ക് യാത്രയയപ്പ് നല്‍കും


ഈ മാസം 26 മുതല്‍ നാല് ദിവസമാണ് മാര്‍ച്. വളണ്ടിയര്‍മാരുടെ യാത്രാ ചിലവ് രക്ഷിതാക്കളുടെ സഹായ തുടയിലൂടെയാണ് കണ്ടെത്തുന്നത്. സംസ്ഥാനത്ത് നിന്ന് 500 പേരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. ജില്ലാ പ്രസിഡണ്ട് കെ ശ്രീജകുമാരി സെക്രടറി കെ വി ഭവാനി, എം എം അനിത, കെ അശോകന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Keywords:  News,Kerala,State,Kannur,Top-Headlines,March,Press meet, Farewell to 'Anganawadi Adhikar Mahapadav' volunteers
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script