Attention Parents | രക്ഷിതാക്കൾ അറിയാൻ! ഹോടെലില്‍ ഭക്ഷണം കഴിക്കാനെത്തിയ കുടുംബം കുട്ടിയെ മറന്നുപോയത് പരിഭ്രാന്തി സൃഷ്ടിച്ചു
Apr 25, 2023, 22:50 IST
കണ്ണൂര്‍: (www.kvartha.com) ഹോടെലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ കുടുംബം ഒരു വയസുള്ള കുട്ടിയെ മറന്നു പോയത് പരിഭ്രാന്തി പരത്തി. തിങ്കളാഴ്ച ഉച്ചയ്ക്ക് ഏഴാംമൈലിലെ ഹോടെലിലാണ് ഒരു വയസുള്ള കുട്ടിയെ കുടുംബം മറന്നു പോയത്. ചപ്പാരപ്പടവ് ഭാഗത്ത് നിന്ന് രണ്ട് വാഹനങ്ങളിലായാണ് കുടുംബം ഹോടെലില്‍ എത്തിയത്. ഇവര്‍ പോയതിനു ശേഷം ഹോടെല്‍ കൗണ്ടറിന് സമീപം ഒരു വയസുള്ള ആണ്‍കുട്ടി തനിച്ച് നില്‍ക്കുന്നത് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ കൂടെയുള്ള കുടുംബത്തെ തിരിച്ചറിഞ്ഞത്. ഉടന്‍ ഹോടെല്‍ അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസുകാര്‍ എത്തി കുട്ടിയെ തളിപ്പറമ്പ് സ്റ്റേഷനില്‍ എത്തിച്ചു. കുട്ടിയുടെ കുടുംബാംഗങ്ങള്‍ അപ്പോഴേക്കും കിലോമീറ്ററുകള്‍ക്ക് അപ്പുറത്തുള്ള പഴയങ്ങാടിയിലെ പെറ്റ് സ്റ്റേഷനില്‍ എത്തിയിരുന്നു. അപ്പോഴാണ് കുട്ടി രണ്ടു വാഹനത്തിലും ഇല്ലെന്ന് ശ്രദ്ധയില്‍പ്പെട്ടത്.
സംഘത്തിലെ ഒരു മുതിര്‍ന്ന വ്യക്തിയുടെ കയ്യിലായിരുന്നു കുട്ടിയുണ്ടായിരുന്നത്. ഭക്ഷണം കഴിച്ചതിന്റെ ബിൽ നല്‍കാനായി ഇദ്ദേഹം കുട്ടിയെ താഴെ നിര്‍ത്തിയത് ശ്രദ്ധിക്കാതെ മറ്റുള്ളവര്‍ വാഹനത്തില്‍ കയറുകയായിരുന്നു.
സംഘത്തിലെ ഒരു മുതിര്‍ന്ന വ്യക്തിയുടെ കയ്യിലായിരുന്നു കുട്ടിയുണ്ടായിരുന്നത്. ഭക്ഷണം കഴിച്ചതിന്റെ ബിൽ നല്‍കാനായി ഇദ്ദേഹം കുട്ടിയെ താഴെ നിര്‍ത്തിയത് ശ്രദ്ധിക്കാതെ മറ്റുള്ളവര്‍ വാഹനത്തില്‍ കയറുകയായിരുന്നു.
Keywords: Kerala News, Kannur News, Malayalam News, Attention Parents, Family, who had come eat at the hotel, forget the child, causing panic.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.