SWISS-TOWER 24/07/2023

Complaint | കിളികൊല്ലൂര്‍ കസ്റ്റഡി മര്‍ദനം: പൊലീസിനെതിരെ സൈനികന്റെ കുടുംബം കേന്ദ്ര പ്രതിരോധമന്ത്രിക്ക് പരാതി നല്‍കി

 


ADVERTISEMENT


കൊല്ലം: (www.kvartha.com) കിളികൊല്ലൂരില്‍ സൈനികനേയും സഹോദരനേയും പൊലീസ് കസ്റ്റഡിയില്‍വച്ച് മര്‍ദിച്ചെന്ന സംഭവത്തില്‍ യുവാക്കളുടെ കുടുംബം കേന്ദ്രപ്രതിരോധ മന്ത്രിക്ക് കത്തയച്ചു. സൈനികന്‍ വിഷ്ണുവിന്റെ അമ്മ സലില കുമാരിയാണ് പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്ങിന് പരാതി നല്‍കിയത്. തപാല്‍ വഴിയും, ഇ മെയില്‍ വഴിയും പരാതി അയച്ചു. സൈനികനെയും സഹോദരനെയും മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്.
Aster mims 04/11/2022

ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള പൊലീസിന്റെ വകുപ്പുതല അന്വേഷണം വൈകുകയാണെങ്കില്‍ ഹൈകോടതിയെ സമീപിക്കാനും കുടുംബം ആലോചിക്കുന്നുണ്ട്. സൈനികനെയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഇയാളുടെ സഹോദരനെയും പൊലീസ് സ്റ്റേഷനിലിട്ട് ക്രൂരമായി മര്‍ദിച്ചതിനും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതിന്റേയും പേരില്‍ ആഭ്യന്തര വകുപ്പിന് വലിയ വിമര്‍ശനമാണ് കേള്‍ക്കേണ്ടി വന്നത്. 

വിഷയം പരിഹരിക്കാന്‍ സിപിഎം നേതാക്കളും ഇടത് അനുകൂല അഭിഭാഷക സംഘടനയും ശ്രമം നടത്തിയിരുന്നു. ഇതിനിടയിലാണ് കേന്ദ്ര പ്രതിരോധ മന്ത്രിക്ക് യുവാക്കളുടെ കുടുംബം കത്തയച്ചിരിക്കുന്നത്. ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ വഴിയും വിഷയം കേന്ദ്രത്തെ ധരിപ്പിച്ചു. ഇതോടൊപ്പം കൊല്ലം എം പി എന്‍ കെ പ്രേമചന്ദ്രന്‍ മുഖേനയും സമ്മര്‍ദം ചെലുത്താനാണ് കുടുംബത്തിന്റെ തീരുമാനം. 

Complaint | കിളികൊല്ലൂര്‍ കസ്റ്റഡി മര്‍ദനം: പൊലീസിനെതിരെ സൈനികന്റെ കുടുംബം കേന്ദ്ര പ്രതിരോധമന്ത്രിക്ക് പരാതി നല്‍കി


വിഷയത്തില്‍ നാല് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതിന് പുറമെ സ്റ്റേഷനിലുണ്ടായിരുന്ന ഗ്രേഡ് എസ് ഐ ലഗേഷിനെ ഓച്ചിറയിലേക്ക് സ്ഥലം മാറ്റിയിരുന്നു. ആഭ്യന്തര അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് യുവാക്കളുടെ ആവശ്യം. അല്ലാത്തപക്ഷം ഹൈകോടതിയെ സമീപിക്കാനാണ് തീരുമാനം.

അതേസമയം സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. പരാതിക്കാരനായ വിഘ്നേഷിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുന്നതില്‍ ഉള്‍പെടെ ക്രൈം ബ്രാഞ്ച് നിയമോപദേശം തേടും. കിളികൊല്ലൂര്‍ പൊലീസ് മര്‍ദനത്തില്‍ സൈന്യം അന്വേഷണം തുടങ്ങിയതോടെ ക്രൈം ബ്രാഞ്ചും നടപടികള്‍ വേഗത്തിലാക്കി. പരാതിക്കാരനായ വിഘ്നേഷിന്റെ ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്.

Keywords:  News,Kerala,State,Kollam,Police,Complaint,Soldiers,Army,Top-Headlines, Family of Youth Given Complaint to Defense minister in Kilikollur Custody attack case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia