Allegation | ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിയുടെ നഷ്ടപരിഹാരത്തുക തട്ടിയെടുത്തെന്ന ആരോപണവുമായി കുടുംബം; മഹിള കോണ്‍ഗ്രസ് നേതാവിനും ഭര്‍ത്താവിനുമെതിരെ പരാതി നല്‍കുമെന്ന് മാതാപിതാക്കള്‍

 


ADVERTISEMENT

കൊച്ചി: (KVARTHA) ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിയുടെ കുടുംബത്തിന് സര്‍കാര്‍ നല്‍കിയ നഷ്ടപരിഹാരത്തുക തട്ടിയെടുത്തെന്ന ആരോപണവുമായി കുടുംബം. മഹിള കോണ്‍ഗ്രസ് നേതാവിനും ഭര്‍ത്താവിനുമെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. സര്‍കാര്‍ നല്‍കിയ 1.20 ലക്ഷം രൂപ മഹിള കോണ്‍ഗ്രസ് നേതാവും ഭര്‍ത്താവും തട്ടിയെടുത്തുവെന്നാണ് ആരോപണം. നേതാവിനും ഭര്‍ത്താവിനുമെതിരെ പരാതി നല്‍കുമെന്ന് പെണ്‍കുട്ടിയുടെ കുടുംബം അറിയിച്ചു.

Allegation | ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിയുടെ നഷ്ടപരിഹാരത്തുക തട്ടിയെടുത്തെന്ന ആരോപണവുമായി കുടുംബം; മഹിള കോണ്‍ഗ്രസ് നേതാവിനും ഭര്‍ത്താവിനുമെതിരെ പരാതി നല്‍കുമെന്ന് മാതാപിതാക്കള്‍

പല ആവശ്യങ്ങള്‍ പറഞ്ഞ് ഇവര്‍ 1,20,000 രൂപ തട്ടിയെടുത്തെന്നും സംഭവം വിവാദമായപ്പോള്‍ 70,000 രൂപ തിരികെ നല്‍കിയെന്നും പെണ്‍കുട്ടിയുടെ കുടുംബം പറയുന്നു. ബാക്കി തുക ഡിസംബര്‍ 20നകം കൊടുക്കാമെന്ന് ഉറപ്പു പറഞ്ഞിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു.

പെണ്‍കുട്ടിയുടെ കുടുബം വളരെ മോശം സാഹചര്യത്തിലാണ് താമസിച്ചിരുന്നത്. അവിടെനിന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ ഇടപെട്ടാണ് അവരെ വാടകവീട്ടിലേക്ക് മാറ്റി പാര്‍പ്പിച്ചത്. ആരോപണ വിധേയനായ വ്യക്തിയോട് തല്‍ക്കാലം അഡ്വാന്‍സ് തുക നല്‍കാനും പിന്നീട് താന്‍ അത് തരാമെന്നുമാണ് എംഎല്‍എ പറഞ്ഞത്. എന്നാല്‍ ആരോപണവിധേയന്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ സമീപിക്കുകയും അവരില്‍നിന്ന് 20,000 രൂപ അഡ്വാന്‍സ് നല്‍കാന്‍ വേണമെന്ന് പറഞ്ഞ് വാങ്ങിക്കുകയും ചെയ്തുവെന്ന് കുടുംബം പറയുന്നു.

പിന്നീട് എംഎല്‍എ ഈ തുക ആരോപണവിധേയനു നല്‍കിയെങ്കിലും അതു തിരികെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കു ലഭിച്ചില്ല. പിന്നീട് ഗൃഹോപകരണങ്ങളും മറ്റും വാങ്ങാനെന്നു പറഞ്ഞ് ആവശ്യപ്പെട്ടിട്ടു തുടര്‍ചയായി ആറു ദിവസം ഇവര്‍ 20,000 രൂപവീതം ആരോപണവിധേയനു നല്‍കി. പറ്റിക്കപ്പെടുകയാണെന്നു പെണ്‍കുട്ടിയുടെ അച്ഛന് മനസ്സിലായപ്പോള്‍ അയാള്‍ എംഎല്‍എയെ സമീപിച്ചു. എംഎല്‍എ ഇടപെട്ടതോടെയാണ് 70,000 രൂപ തിരികെ നല്‍കി.

സംഭവത്തെ കുറിച്ച് അന്‍വര്‍ സാദത്ത് എംഎല്‍എ പറയുന്നത്:

വാടയ്ക്ക് താമസിക്കുന്നതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവുമായി സംസാരം വന്നപ്പോഴാണ് തട്ടിപ്പ് മനസ്സിലാകുന്നത്. അഡ്വാന്‍സ് തുക ഞാനാണു കൊടുത്തതെന്ന് പറഞ്ഞപ്പോള്‍ അവരുടെ കയ്യില്‍നിന്ന് 20,000 രൂപ വാങ്ങിയ കാര്യം പറഞ്ഞു. അപ്പോഴാണ് ഈ പണം അവരില്‍നിന്ന് വാങ്ങിയ കാര്യം ഞാനറിയുന്നത്.

പൊലീസില്‍ പരാതിപ്പെട്ടാല്‍ എന്റെ ഭാഗത്തുനിന്ന് എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് കുട്ടിയുടെ പിതാവിനോട് ഞാന്‍ പറഞ്ഞിരുന്നു. പിന്നീട് ആരൊക്കെയോ ഇതു സംബന്ധിച്ച് സംസാരിച്ചതിനു ശേഷമാണ് പണം തിരികെ കൊടുക്കാന്‍ അയാള്‍ തയാറാകുന്നത്. അതിനാലാകാം പെണ്‍കുട്ടിയുടെ പിതാവ് പരാതിയുമായി പോകാതിരുന്നത്. ഒരിക്കലും ന്യായീകരിക്കാന്‍ കഴിയാത്ത കാര്യമാണ് ചെയ്തത്- എന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ പറഞ്ഞു.

Keywords:  Family of 5-year-old girl who murder in Aluva alleges that compensation stolen; Parents will file a complaint against Mahila Congress leader and her husband, Kochi, News, Allegation, Complaint, Mahila Congress Leader, MLA, Husband, Cheating, Police, Kerala News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia