നാലംഗ കുടുംബത്തിന്റെ കൊലപാതകം; കൃത്യം നടത്തിയത് ഒന്നിലേറെ പേര്‍ ചേര്‍ന്ന്; ആസൂത്രിതമെന്ന് സംശയം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൊടുപുഴ:(www.kvartha.com 01/08/2018) നാലംഗ കുടുംബം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. കുടുംബത്തിന്റെ കൊലപാതകം ആസൂത്രിതമെന്നാണ് സംശയിക്കുന്നത്. ഇടുക്കി കാളിയാര്‍ കമ്പകകാനം മുണ്ടന്‍മുടിയില്‍ കാണാതായ നാലംഗ കുടുംബത്തിന്റെ കൊലപാതകമാണ് ആസൂത്രിതമെന്ന സംശയത്തിലെത്തിച്ചേര്‍ന്നിരിക്കുന്നത്. കമ്പകകാനം കാനാത്ത് കൃഷ്ണന്‍ (52), ഭാര്യ സുശീല (50), മകള്‍ ആര്‍ഷ (21), മകന്‍ ആദര്‍ശ് (18) എന്നിവരാണ് മരിച്ചത്.

വീടിന്റെ പിറകില്‍ മണ്ണുമൂടിയനിലയില്‍ കണ്ടെത്തിയ കുഴിയില്‍ നിന്നാണ് നാലുപേരുടേയും മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ഒറ്റപ്പെട്ടു നില്‍ക്കുന്ന ഈ വീട്ടിലേക്ക് നടന്നുപോകാനുള്ള വഴി മാത്രമാണുള്ളത്. വാഹനങ്ങള്‍ പ്രധാന റോഡ് വരെ മാത്രമേ എത്തുകയുള്ളൂ. ഒന്നിലേറെ പേര്‍ ചേര്‍ന്നു ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന സംശയമാണ് ശക്തമായിരിക്കുന്നത്.

നാലംഗ കുടുംബത്തിന്റെ കൊലപാതകം; കൃത്യം നടത്തിയത് ഒന്നിലേറെ പേര്‍ ചേര്‍ന്ന്; ആസൂത്രിതമെന്ന് സംശയം

ആറടിയോളം ഉയരമുള്ള, മികച്ച ശാരീരികശേഷിയുള്ള കൃഷ്ണന്‍കുട്ടിയെയും പതിനെട്ടുകാരനായ മകനെയും ഒരാള്‍ക്കു തനിയെ ആക്രമിച്ചു കീഴ്പ്പെടുത്തുക അത്ര എളുപ്പമല്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. മാത്രമല്ല, കൊലപാതകത്തിനു ശേഷം വീടിനു പിന്നില്‍ കുഴിയെടുത്തു നാലുപേരെയും കുഴച്ചിടണമെങ്കില്‍ കൂടുതല്‍ പേരുടെ സഹായം ഉണ്ടായിരുന്നിരിക്കാം എന്ന സംശയമാണ് ഉയര്‍ന്നിരിക്കുന്നത്.

ഒറ്റപ്പെട്ട ഈ വീട്ടില്‍ നിന്ന് നിലവിളി ഉയര്‍ന്നാല് പോലും അയല്‍വാസികളുടെ ശ്രദ്ധയില്‍ വരണമെന്നില്ല. മാത്രമല്ല, കഴിഞ്ഞ ദിവസങ്ങളില്‍ രാത്രിയില്‍ പെയ്ത കനത്ത മഴയും കാരണം ബഹളമോ നിലവിളിയോ ഉണ്ടായെങ്കില്‍ തന്നെ അതു പുറത്ത് കേള്‍ക്കില്ലായിരുന്നു.

കൊലപാതകത്തിന് ഉപയോഗിച്ചതെന്നു കരുതുന്ന കത്തിയും ചുറ്റികയും വീടിനു സമീപത്തുനിന്നു കണ്ടെത്തിയിട്ടുണ്ട്. ഈ വീട് ഇരിക്കുന്ന ഭാഗത്ത് മൊബൈല്‍ റേഞ്ച് തീരെയില്ല എന്നതും കൊലയാളികള്‍ക്കു തുണയായിട്ടുണ്ടാകുമെന്നാണ് കരുതുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thodupuzha, Kerala, Murder, Dead Body, Family murder case: suspect that well planned incident
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia