പൊലീസ് സ്റ്റേഷനിലേക്ക് പരാതി പറയാന്‍ പോയ അമ്മയും മക്കളും മടങ്ങിയത് ബിരിയാണിയും കൈനിറയെ സമ്മാനങ്ങളുമായി

 


ADVERTISEMENT

കാളികാവ്: (www.kvartha.com13.07.2020) ഭര്‍ത്താവ് സംരക്ഷിക്കുന്നില്ലെന്ന പരാതി പറയാന്‍ പൊലീസ് സ്റ്റേഷനിലേക്ക് പോയ അമ്മയും മക്കളും ബിരിയാണിയും കൈനിറയെ സമ്മാനങ്ങളുമായാണ് മടങ്ങിയത്. കാളികാവിലെ ജനകീയ പൊലീസുകാരാണ് ബിരിയാണിയും കൈനിറയെ സമ്മാനങ്ങളും ആദിവാസി വീട്ടമ്മയായ ആതിരയ്ക്കും മക്കള്‍ക്കും കൊടുത്തത്. 

പൊലീസ് സ്റ്റേഷനിലേക്ക് പരാതി പറയാന്‍ പോയ അമ്മയും മക്കളും മടങ്ങിയത് ബിരിയാണിയും കൈനിറയെ സമ്മാനങ്ങളുമായി

ചോക്കാട് നാല്‍പ്പത് സെന്റ് കോളനിയിലാണ് ഗര്‍ഭിണിയായ ആതിരയും അഞ്ച് മക്കളും താമസിക്കുന്നത്. ഞായറാഴ്ച ഉച്ചയോടെയാണ് പരാതിയുമായി അഞ്ച് മക്കള്‍ക്കൊപ്പം കാളികാവ് പൊലീസ് സ്റ്റേഷനിലെത്തിയത്.

എസ് ഐ. സി കെ നൗഷാദ് ഭര്‍ത്താവ് രാജലെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് കുടുംബ പ്രശനത്തില്‍ പരിഹാരമുണ്ടാക്കി. തുടര്‍ന്ന് കുട്ടികള്‍ക്ക് ബിരിയാണിയും പഠനത്തിനുള്ള നോട്ട് പുസ്തകങ്ങളും പേനയും വാങ്ങി നല്‍കി.

Keywords:  Kerala, News, Malappuram, Family, Police, Police Station, Food, family gets well treated by police
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia