കോവിഡ് ബാധിച്ച് മരിച്ച വയോധികന്റെ മൃതദേഹത്തില്‍ പുഴുവരിച്ചുവെന്ന് കുടുംബം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി
Sep 18, 2021, 16:09 IST
എറണാകുളം: (www.kvartha.com 18.09.2021) കോവിഡ് ബാധിച്ച് മരിച്ച വയോധികന്റെ മൃതദേഹത്തില്‍ പുഴുവരിച്ചുവെന്ന പരാതിയുമായി കുടുംബം. വേങ്ങൂര്‍ സ്വദേശിയായ മധ്യവയസ്‌കന്റെ മൃതദേഹത്തിലാണ് പുഴുവരിച്ചതെന്ന പരാതിയുമായി കുടുംബം രംഗത്തെത്തിയത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
മരിച്ച് ദിവസങ്ങള്‍ കഴിഞ്ഞാണ് മൃതദേഹം തങ്ങള്‍ക്ക് ലഭിച്ചതെന്ന സംശയത്തിലാണ് കുഞ്ഞുമോന്റെ കുടുംബം. മൃതദേഹം പുഴുവരിച്ച സംഭവം അറിഞ്ഞിട്ടും പഞ്ചായത്ത് അധികൃതര്‍ വിഷയത്തില്‍ ഇടപെട്ടില്ലെന്നും കുഞ്ഞുമോന്റെ കുടുംബം ആരോപിക്കുന്നു.
ഇക്കഴിഞ്ഞ ആഗസ്റ്റ് 29നാണ് കുഞ്ഞുമോനെ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ പെരുമ്പാവൂര്‍ താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനാല്‍ തുടര്‍ ചികിത്സയ്ക്കായി അമ്പലമുകള്‍ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്കും സെപ്തംമ്പര്‍ 6ന് കളമശ്ശേരി മെഡികല്‍ കോളജിലേക്കും ഇദ്ദേഹത്തെ മാറ്റി. ചികിത്സയിലിരിക്കെ 14-ാം തീയതി കുഞ്ഞുമോന്‍ മരിച്ചു എന്നാണ് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ വിവരം അറിയിച്ചത്. തുടര്‍ന്ന് 15-ാം തീയതി പെരുമ്പാവൂര്‍ നഗരസഭയുടെ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കാനായി എത്തിച്ചപ്പോള്‍ മൃതദേഹം പുഴുവരിച്ച നിലയിലായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു.
സംഭവത്തില്‍ കളമശേരി മെഡിക്കല്‍ കോളജ് അധികൃതരുടെ അനാസ്ഥ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും ജില്ല കളക്ടര്‍ക്കും കുടുംബം പരാതി നല്‍കി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.