വീട്ടുകാര്‍ നോക്കി നില്‍ക്കെ നോമ്പുകാരനായ യുവാവിന് പോലീസ് മര്‍ദനം

 


ADVERTISEMENT

മണ്ണഞ്ചേരി(ആലപ്പുഴ): (www.kvartha.com 07.06.2016) വീടിന് മുന്നില്‍ മാതാവും സഹോദരങ്ങളും നോക്കിനില്‍ക്കെ നോമ്പുകാരനായ യുവാവിന് പോലീസ് മര്‍ദനം. ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ ഊരാളിവെളി വീട്ടില്‍ സാദീഖിനെ (30) മണ്ണഞ്ചേരി പോലീസ് സ്‌റ്റേഷനിലെ പോലീസുകാരന്‍ യാതൊരു കാരണവും കൂടാതെ മര്‍ദിച്ചത്‌.

മുഖത്തും കൈക്കും പരുക്കേറ്റ സാദിഖിനെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവഴി ഒരാള്‍ പോകുന്നത് കണ്ടോ എന്ന് പോലീസുകാരന്‍ ചോദിച്ചപ്പോള്‍ ഇല്ലെന്ന് സ്വാദിഖ് പറഞ്ഞു. എന്നാല്‍ നീ തന്നെയാണ് ആളെന്ന് പറഞ്ഞാണ് പോലീസുകാരന്‍ മര്‍ദിച്ചതെന്ന് സാദിഖ് പറയുന്നു.

വീട്ടുകാര്‍ നോക്കി നില്‍ക്കെ നോമ്പുകാരനായ യുവാവിന് പോലീസ് മര്‍ദനംതുടര്‍ന്ന് അവിടെ എത്തിയ എസ് ഐ അവന്‍ നിരപരാധിയാണെന്നും ഉപദ്രവിക്കേണ്ടായെന്ന് പറഞ്ഞിട്ടും പോലീസുകാരന്‍ മര്‍ദ്ദനം തുടര്‍ന്നുവെന്ന് സാദിഖ് പറയുന്നു. അകാരണമായി മര്‍ദ്ദിച്ച പോലീസുകാരനെതിരെ ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കുമെന്ന് സാദീഖിന്റെ ബന്ധുക്കള്‍ പറഞ്ഞു.

അതേസമയം സമീപത്തെ സ്‌കൂള്‍ ജങ്ഷനില്‍ ഒരു കൂട്ടംയുവാക്കള്‍ തമ്മില്‍ അടിപിടി നടന്നിരുന്നു. സാദിഖ് അതില്‍പെട്ടതാണെന്ന് കരുതി മര്‍ദിച്ചതെന്നാണ് പോലീസ് പറയുന്നത്.


Keywords: Alappuzha, Kerala, Youth, Fast, attack, Police, Home, Kerala News, Torture, Family, Police Station, SP.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia