എയര്‍പോര്‍ടുകളിലെ തെറ്റായ കോവിഡ് പരിശോധന; കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പ്രവാസി കോണ്‍ഗ്രസ്

 


തിരുവനന്തപുരം: (www.kvartha.com 30.12.2021) എയര്‍പോര്‍ടുകളിലെ തെറ്റായ കോവിഡ് പരിശോധന ഫലത്തിന് കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പ്രവാസി കോണ്‍ഗ്രസ് രംഗത്ത്. എയര്‍പോര്‍ടുകളിലെ കോവിഡ് പരിശോധനാഫലങ്ങളിലെ ക്രമക്കേട് നൂറ് കണക്കിന് പ്രവാസികളുടെ തൊഴില്‍ നഷ്ടപ്പെടുംവിധം യാത്ര തടസപ്പെടുത്തി വരികയാണെന്നും പ്രവാസി കോണ്‍ഗ്രസ് ആരോപിച്ചു.

എയര്‍പോര്‍ടുകളിലെ തെറ്റായ കോവിഡ് പരിശോധന; കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പ്രവാസി കോണ്‍ഗ്രസ്

ഏറ്റവും ഒടുവില്‍ യു എ ഇ യിലെ ജീവകാരുണ്യ പ്രവര്‍ത്തകനായ അഷറഫ് താമരശേരിക്കുണ്ടായ അനുഭവം സര്‍കാര്‍ ഗൗരവമായി പരിശോധിക്കണമെന്നും, പ്രവാസി കമിഷന്‍ ഉറക്കമുണര്‍ന്ന് പ്രവാസി വിഷയങ്ങളില്‍ അടിയന്തിരമായി ഇടപെടണമെന്നും പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ദിനേശ് ചന്ദന, ജന: സെക്രെടറിമാരായ സലിം പള്ളിവിള, അയൂബ് ഖാന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

ആര്‍ ടി പി സി ആര്‍ ടെസ്റ്റിന് വാങ്ങുന്ന ഭീമമായ തുക ഒഴിവാക്കുവാനും ഇതിലൂടെയുള്ള ചൂഷണം അവസാനിപ്പിച്ച്, ടെസ്റ്റ് ഫലം കൃത്യവും സുതാര്യവുമാക്കാന്‍ നടപടി ഉണ്ടാകണമെന്നും കേന്ദ്ര , സംസ്ഥാന സര്‍കാരുകള്‍ ഇതിനാവശ്യമായ നടപടി കൈക്കൊള്ളാന്‍ തയാറാകണമെന്നും പ്രവാസി കോണ്‍ഗ്രസ് നേതാക്കള്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Keywords: False Covid tests at airports; Pravasi Congress demands action against employees, Thiruvananthapuram, News, COVID-19, Allegation, Airport, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia