Complaint | 'ആടുജീവിത'ത്തിന്റെ വ്യാജ പതിപ്പ് സമൂഹ മാധ്യമങ്ങളില്‍; സൈബര്‍ സെലിന് പരാതി നല്‍കി സംവിധായകന്‍ ബ്ലെസി
Mar 29, 2024, 21:27 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (KVARTHA) പൃഥ്വിരാജിന്റെ സൂപര്‍ ഹിറ്റ് സിനിമ 'ആടുജീവിത'ത്തിന്റെ വ്യാജ പതിപ്പ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതിനെതിരെ സംവിധായകന്‍ ബ്ലെസി സൈബര്‍ സെലിന് പരാതി നല്‍കി. രേഖാമൂലം നല്‍കിയ പരാതിക്കൊപ്പം വ്യാജന്‍ പ്രചരിപ്പിച്ചത് താനാണെന്ന് സമ്മതിക്കുന്ന ആളുടെ ഓഡിയോ ക്ലിപും മൊബൈല്‍ സ്‌ക്രീന്‍ ഷോട്ടുകളും ബ്ലസി സൈബര്‍ സെലിന് കൈമാറി.
കൂടാതെ, വാട്‌സ് ആപ്, ടെലഗ്രാം ഗ്രൂപുകള്‍ വഴി സിനിമയുടെ പ്രിന്റും ലിങ്കും ഷെയര്‍ ചെയ്തവരുടെ പേരു വിവരവും സ്‌ക്രീന്‍ ഷോട്ടും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. ആടുജീവിതത്തെ തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുവെന്ന് സംവിധായകന്‍ ബ്ലസി പ്രതികരിച്ചു.
നവമാധ്യമങ്ങളില്‍ അടക്കം സിനിമയുടെ വ്യാജ പതിപ്പ് ഇറക്കിയത് ഇതിന്റെ ഭാഗമാണെന്ന് പറഞ്ഞ ബ്ലസി വലിയ അധ്വാനവും പണച്ചെലവുമുള്ള ചിത്രമാണിതെന്നും വേദനിപ്പിക്കുന്ന നിമിഷങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്നും വ്യക്തമാക്കി.

Keywords: Fake version of 'Adu Jivetham' on social media; Director Blessi filed a complaint with Cyber Cell, Kochi, News, Fake Version of 'Adu Jivetham', Complaint, Cyber Cell, Probe, Social Media, Cinema, Kerala News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.