വ്യാജപൂജാരി പിടിയില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൊടുപുഴ: (www.kvartha.com 16.09.2015) വ്യാജ പൂജാരി പിടിയിലായി. തൊടുപുഴക്കു സമീപം അമ്പലത്തില്‍ പൂജ നടത്തിയിരുന്ന വ്യാജ പൂജാരിയെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ രണ്ടാഴ്ചയായി ഇയാളുടെ പ്രവര്‍ത്തനം നാട്ടുകാരില്‍ സംശയം ജനിപ്പിച്ചിരുന്നു. അടിമാലി കല്ലാര്‍കുട്ടി കൊച്ചുപറമ്പില്‍ റാംജിത്ത് (26) ആണ് പോലീസ് പിടിയിലായത്.

ക്ഷേത്രത്തില്‍ ചാര്‍ജെടുത്ത അന്നു മുതല്‍ പൂജാരികള്‍ക്കു നല്‍കുന്ന ഐ ഡി കാര്‍ഡ് ക്ഷേത്രം കമ്മിറ്റി
വ്യാജപൂജാരി പിടിയില്‍
ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇയാള്‍ നിരവധി തവണ ഒഴിഞ്ഞു മാറി. കഴിഞ്ഞ ദിവസം രാത്രി ചിലര്‍ പൂജാരിയുടെ വീട്ടിലെത്തി മദ്യപിച്ചതായി നാട്ടുകാര്‍ അറിഞ്ഞു. ഇതിനെ തുടര്‍ന്ന് പൂജാരിയുടെ പ്രവര്‍ത്തനങ്ങളില്‍ സംശയം തോന്നിയ നാട്ടുകാരില്‍ ചിലര്‍ തൊടുപുഴ പോലീസില്‍ വിവരമറിയിച്ചു.

തുടര്‍ന്ന് കഴിഞ്ഞദിവസം വൈകിട്ട് പോലീസെത്തി വ്യാജ പൂജാരിയെ കസ്റ്റഡിയിലെടുത്തു. പ്രതി നിരവധി തട്ടിപ്പു കേസുകളില്‍ പ്രതിയാണെന്നും പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. പ്രാഥമിക ചോദ്യംചെയ്യലില്‍ തന്നെ റാംജിത്ത് താന്‍ പൂജാരിയല്ലെന്നു സമ്മതിച്ചു. പ്രതിയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.

Also Read:
ചാരായ കേസില്‍ വൃദ്ധക്ക് ഒരു വര്‍ഷം കഠിന തടവ്
Keywords:  Fake priest arrested for cheating case, Thodupuzha, Idukki, Police, Court, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script