എ ടി എം കൗണ്ടറുകള്‍ വഴി കള്ളനോട്ടുകളുടെ ഒഴുക്ക് വ്യാപകമാകുന്നു

 


തൃശ്ശൂര്‍: (www.kvartha.com 03.08.2015) എ ടി എം കൗണ്ടറുകള്‍ വഴി കള്ളനോട്ടുകളുടെ ഒഴുക്ക് വ്യാപകമാകുന്നതായി കണ്ടെത്തല്‍. വേണ്ടത്ര പരിശോധനാ സംവിധാനങ്ങളില്ലാത്തതാണ് കള്ളനോട്ടുകളുടെ ഒഴിക്കിന് കാരണം.

കള്ളനോട്ടുകള്‍ കണ്ടെത്തിയാല്‍ അവ നശിപ്പിക്കുക മാത്രമാണ് ഏക പോംവഴി. കാരണം വ്യക്തമായ തെളിവൊന്നുമില്ലാത്തതിനാല്‍ ഇവ ലഭിച്ചത് എടി എം വഴിയാണെന്ന് കാട്ടി കോടതിയില്‍ പോകാനും കഴിയാത്ത അവസ്ഥയാണ്.

എ.ടി.എമ്മില്‍ പണം നിക്ഷേപിക്കുന്ന ആയിരക്കണക്കിന് ഏജന്‍സികളാണുള്ളത്. ടണ്‍കണക്കിനു കറന്‍സികളാണ് ഇവര്‍ക്കു ബാങ്കുകള്‍ കൈമാറുന്നത്. എന്നാല്‍ ബാങ്കുകള്‍ നല്‍കുന്ന നോട്ടുകള്‍ തന്നെയാണോ ഇവ എ.ടി.എമ്മില്‍ നിക്ഷേപിക്കുന്നത് എന്നറിയാന്‍ പ്രത്യേക സംവിധാനങ്ങളൊന്നും തന്നെയില്ല.

ഇന്ത്യയിലൊട്ടാകെ ഒന്നരലക്ഷം എ.ടി.എമ്മുകളാണുള്ളത്. കേരളത്തില്‍ മാത്രമായി
പതിനയ്യായിരത്തോളം എ.ടി.എമ്മുകളുമുണ്ട്. ദിവസവും രണ്ടുലക്ഷം രൂപയാണ് ഒരു എ.ടി.എമ്മില്‍നിന്ന് പിന്‍വലിക്കുന്നത്. ബാങ്കുകള്‍ ഏജന്‍സികള്‍ക്ക് കൈമാറുന്ന ലക്ഷക്കണക്കിന് തുക ഇവര്‍ അന്നു തന്നെ എ ടി എമ്മില്‍ ഇടുന്നോ എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നില്ല.

ബാങ്കുകളിലും നോട്ടെണ്ണല്‍ യന്ത്രത്തിലും കള്ളനോട്ടുകള്‍ കണ്ടെത്താനുള്ള സംവിധാനം ഉണ്ടെങ്കിലും എ ടി എം കൗണ്ടറുകളില്‍ ഇതൊന്നും തന്നെയില്ല. ഇതാണ് എ ടി എം വഴിയുള്ള കള്ളനോട്ടുകളുടെ ഒഴുക്ക് വ്യാപകമാകുന്നത്.
 എ ടി എം കൗണ്ടറുകള്‍ വഴി കള്ളനോട്ടുകളുടെ ഒഴുക്ക് വ്യാപകമാകുന്നു

Also Read:
അപൂര്‍വ്വരോഗം ബാധിച്ച് 10 വയസുകാരി മരണപ്പെട്ടു

Keywords:  Thrissur, ATM, Court, Investment, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia