കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയുടെ ശബ്ദത്തില്‍ വ്യാജ സന്ദേശം; പൊലീസ് അന്വേഷണം തുടങ്ങി
Jun 7, 2020, 15:46 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 07.06.2020) കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയുടെ ശബ്ദത്തില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശത്തിന്റെ ഉറവിടം തേടി പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസമാണ് കൊവിഡിനെതിരെയുള്ള മുന്നറിയിപ്പെന്ന രീതിയില്‍ ഞാന്‍ യതീഷ് ചന്ദ്രയെന്ന് പരിചയപ്പെടുത്തിക്കൊണ്ട് ജില്ലയിലെ വിവിധ വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ വ്യാജ സന്ദേശം പ്രചരിച്ചു തുടങ്ങിയത്. പലരും ഇതു എസ്പിയുടെ സന്ദേശമാണെന്ന് കരുതി ഷെയര്‍ ചെയ്തു.
എന്നാല്‍ അശാസ്ത്രീയമായ സന്ദേശമാണ് എസ്പിയുടെ പേരില്‍ പ്രചരിക്കുന്നതെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പരാതിപ്പെട്ടതോടു കൂടിയാണ് സൈബര്‍ വിങ് അന്വേഷണമാരംഭിച്ചത്. കൊവിഡിനെ നേരിടാന്‍ ആവി പിടിച്ചാല്‍ മതിയെന്ന് പറയുന്നതാണ് സന്ദേശത്തില്‍ ഉള്ളത്. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കേസെടുത്തിട്ടുണ്ടെന്നും എസ്പി യതീഷ് ചന്ദ്ര പറഞ്ഞു.

Keywords: News, Kerala, Kannur, Police, Fake, COVID19, Case, Enquiry, Phone Call, Fake message in voice of Kannur district police chief Yatish Chandra
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.