വ്യാജ ഫേസ്ബുക് ഐഡി ഉണ്ടാക്കി തട്ടിപ്പു നടത്തിയവരെ സാഹസികമായി പിടികൂടി പൊലീസ്

 


കൊച്ചി: (www.kvartha.com 26.07.2021) വ്യാജ ഫേസ്ബുക് ഐഡി ഉണ്ടാക്കി തട്ടിപ്പ് നടത്തിയിരുന്ന രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സിറ്റി സൈബർ ക്രൈം പൊലീസ് സംഘം ഉത്തർപ്രദേശിൽ 11 ദിവസം തങ്ങി പ്രതികളുടെ നീക്കങ്ങൾ നിരീക്ഷിച്ച ശേഷമാണ് വ്യാജ ഫെയ്സ്ബുക് അകൗണ്ടുണ്ടാക്കി പണം തട്ടുന്ന സംഘത്തിനെ പിടികൂടിയത്.

വ്യാജ ഐഡിയിലൂടെ പണം തട്ടാൻ ശ്രമിച്ച മുശ്താഖ് ഖാൻ, നിസാർ എന്നിവരാണ് പിടിയിലായത്. യുപിയിൽ അന്വേഷണത്തിന്റെ ഭാഗമായി എത്തിയ സംഘത്തിന് കൊച്ചി സൈബർ സെലിൽ നിന്നും പ്രതികളുടെ ലൊകേഷൻ കൃത്യമായി നൽകിക്കൊണ്ടിരുന്നു.
 
വ്യാജ ഫേസ്ബുക് ഐഡി ഉണ്ടാക്കി തട്ടിപ്പു നടത്തിയവരെ സാഹസികമായി പിടികൂടി പൊലീസ്

മഥുരയിലെ ചൗകി ബംഗാർ ഗ്രാമത്തിലെത്തി അന്വേഷണങ്ങൾ നടത്തിയെങ്കിലും പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിരുന്നില്ല. ഇത്തരത്തിൽ ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെയും അവരുടെ താവളവും കണ്ടെത്തിയത്.

11-ാം നാൾ പുലർചെ മൂന്നിനാണ് പൊലീസ് പ്രതികളുടെ താവളത്തിലെത്തിയത്. കൊച്ചി സിറ്റി പൊലീസ് കമീഷണറുടെ അഭ്യർഥന പ്രകാരം മഥുര പൊലീസിന്റെ സഹായത്തോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
സൈബർ തട്ടിപ്പിലും ഹാകിങ്ങിലും കുട്ടികൾ വരെ രംഗത്തുള്ള നാടാണ് ചൗകി ബംഗാർ.

18 വയസിൽ താഴെയുള്ള നിരവധി പേർ തട്ടിപ്പ് സംഘത്തിന് കീഴിലുണ്ട്. കേസിൽ അറസ്റ്റ് ചെയ്യില്ലെന്നാണ് ഇവരെ പറഞ്ഞ് പഠിപ്പിച്ചിരിക്കുന്നത്. ഇവർക്ക് കമീഷൻ സംഘത്തലവൻ നൽകും. കുട്ടികളുടെ പക്കൽ നിരവധി സിമുകളുണ്ട്. ഇവർക്ക് സിമുകൾ വിതരണം ചെയ്യാനും ആൾക്കാരുണ്ട്. നിരായുധരായി ഗ്രാമത്തിലേക്ക് പൊലീസ് വാഹനം ചെന്നാൽ ഗ്രാമതലവനും സംഘവും കടത്തിവിടില്ല. സൈബർ തട്ടിപ്പ് സംഘങ്ങളുടെ പക്കൽ നാടൻ തോക്ക് അടക്കമുള്ള ആയുധങ്ങളുമുണ്ട്.

ഇൻസ്പെക്ടർ കെ എസ് അരുൺ, സീനിയർ സി പി ഒ, എസ് രമേശ്, ഇ കെ ശിഹാബ്, സി പി ഒ, പി അജിത് രാജ്, ആർ അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതികളുടെ ഡിവൈസ് ലൊകേഷൻ കേന്ദ്രീകരിച്ച് ഉത്തർപ്രദേശിലെത്തിയത്.

Keywords:  Kerala, News, Kochi, Uttar Pradesh, Police, Case, Social Media, Fake, Facebook, Accused, Fake Facebook ID fraudsters arrested.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia