Notice | വ്യാജ ബിരുദ സര്‍ടിഫികറ്റ്: സ്വപ്‌ന സുരേഷ് ഉള്‍പെടെയുള്ള പ്രതികള്‍ ഫെബ്രുവരി 18ന് കോടതിയില്‍ ഹാജരാകണമെന്ന് കാട്ടി നോടിസ്
Nov 21, 2022, 19:29 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) വ്യാജ ബിരുദ സര്‍ടിഫികറ്റ് കാട്ടി ജോലി നേടിയെന്ന കേസില്‍ സ്വപ്‌ന സുരേഷ് ഉള്‍പെടെയുള്ള പ്രതികള്‍ക്ക് കോടതി സമന്‍സ് അയച്ചു. ഫെബ്രുവരി 18ന് കോടതിയില്‍ നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ ഹാജരാക്കണമെന്നാണ് നിര്‍ദേശം. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മൂന്നിന്റേതാണ് ഉത്തരവ്.

സ്വപ്ന സുരേഷ്, ബിരുദ സര്‍ടിഫികറ്റ് നിര്‍മിച്ചു നല്‍കിയ സചിന്‍ ദാസ് എന്നീ പ്രതികള്‍ക്കാണ് സമന്‍സ് അയച്ചിരിക്കുന്നത്. 2017ലാണ് സ്വപ്നയ്ക്ക് വ്യാജ സര്‍ടിഫികറ്റ് ലഭിച്ചത്. സ്‌പേസ് പാര്‍ക് കണ്‍സള്‍ടന്‍സി ആയിരുന്ന പ്രൈസ് വാടര്‍ ഹൗസ് കൂപര്‍ സ്വപ്നയ്ക്ക് ജോലി നല്‍കാന്‍ തീരുമാനിച്ചത് ഈ സര്‍ടിഫികറ്റിന്റെ അടിസ്ഥാനത്തിലാണ്.
സ്വര്‍ണക്കടത്തു കേസില്‍ സ്വപ്ന പ്രതിയായപ്പോഴാണ് സര്‍ടിഫികറ്റ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കന്റോണ്‍മെന്റ് പൊലീസ് കേസെടുക്കുകയായിരുന്നു.
Keywords: Fake degree certificate: Accused including Swapna Suresh issued notice to appear in court on February 18, Thiruvananthapuram, News, Court, Notice, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.