കാസര്‍­കോ­ട്ട് ല­ക്ഷങ്ങ­ളു­ടെ കള്ള­നോ­ട്ട് വേ­ട്ട; ഒ­രാള്‍ അ­റ­സ്­റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കാസര്‍­കോ­ട്ട് ല­ക്ഷങ്ങ­ളു­ടെ കള്ള­നോ­ട്ട് വേ­ട്ട; ഒ­രാള്‍ അ­റ­സ്­റ്റില്‍
കാസര്‍­കോട്: കാസര്‍­കോ­ട് ജില്ല­യില്‍ ല­ക്ഷ­ങ്ങ­ളുടെ കള്ള­നോ­ട്ട് വേ­ട്ട. കാ­ഞ്ഞ­ങ്ങാ­ട് മ­ല­ബാര്‍­ ഗോള്‍­ഡ് ജ്വ­ല­റിയും പി­ലീ­ക്കോ­ട് ഇ­ല­ക്ട്രി­സി­റ്റി  ഓ­ഫീ­സിലും ചി­റ്റാ­രി­ക്കാല്‍ സ­ഹക­ര­ണ ബാ­ങ്കിലും കള്ള­നോ­ട്ട് ക­ണ്ടെ­ത്തി­യ­താ­യാണ് റി­പ്പോര്‍­ട്ടുകള്‍. മ­ല­ബാര്‍ ഗോള്‍­ഡ് ജ്വ­ല­റി­യില്‍ നി­ന്നും 1.80 ല­ക്ഷം രൂ­പ­യു­ടെ കള്ള­നോ­ട്ടു­ക­ളാ­ണ് പി­ടി­കൂ­ടി­യ­ത്.

ഈ സം­ഭ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട് നീ­ലേ­ശ്വ­രം സ്വ­ദേ­ശി ജ­ബ്ബാ­റി­നെ പൊ­ലീ­സ് അ­റ­സ്റ്റ് ചെ­യ്തു. പ­ണം എ­ണ്ണി­ത്തി­ട്ട­പ്പെ­ടു­ത്തു­ന്ന­ടി­യി­ലാ­ണ് ജ്വ­ല­റി­യില്‍ നിന്നും ഇ­ത്രയും വലി­യ തു­കയുടെ കള്ള­നോ­ട്ടു­കള്‍ ക­ണ്ടെ­ടു­ത്ത­ത്. അ­റ­സ്റ്റിലാ­യ ജ­ബ്ബാര്‍ മൂ­ന്ന് ദിവ­സം മു­മ്പാ­ണ് ഗള്‍­ഫില്‍ നി­ന്ന് തി­രി­ച്ചെ­ത്തി­യത്. ഇ­യാള്‍ സ­ന്ദര്‍­ശ­ക വി­സ­യി­ലാ­യി­രു­ന്നു ഗള്‍­ഫില്‍ പോ­യി­രു­ന്ന­തെന്നും വ്യ­ക്ത­മാ­യി­ട്ടു­ണ്ട്. ക­ള്ള­നോ­ട്ട് വേട്ട­യെ തു­ടര്‍­ന്ന് ഏ­താനും പേ­രെ ചോ­ദ്യം­ ചെ­യ്യു­ന്ന­തി­നാ­യി പോ­ലീ­സ് ക­സ്­റ്റ­ഡി­യി­ലെ­ടു­ത്തീ­ട്ടുണ്ട്.

പി­ലീ­ക്കോ­ട് ഇ­ല­ക്­ട്രിസി­റ്റി ഓ­ഫീ­സില്‍ ബില്ല­ട­ക്കാ­നെ­ത്തി­യ ചെ­റു­വ­ത്തൂ­ര്‍ മ­ട­ക്ക­ര­യി­ലെ ഉ­പ­ഭോ­ക്താ­വ് നല്‍കി­യ 500 രൂ­പ­യു­ടെ എ­ട്ട് കള്ള­നോ­ട്ടു­ക­ളാണ് ക­ണ്ടെ­ത്തി­യത്.

വൈ­ദ്യു­തി ഉ­പ­ഭോ­ക്താവും പോ­ലീ­സി­ന്റെ പി­ടി­യിലാ­യ­താ­യി സൂ­ച­ന­യു­ണ്ട്. ചി­റ്റാ­രി­ക്കാ­ലില്‍ ബാങ്കില്‍ നിന്ന് ഒ­രാള്‍­ക്ക് നല്‍­കി­യ 80,000 രൂ­പ കള്ള­നോ­ട്ടാ­ണെ­ന്ന പ്ര­ച­ാര­ണവും ഇ­തി­നി­ട­യില്‍ ആ­ശ­ങ്ക ഉ­യര്‍ത്തി. ചി­റ്റാ­രി­ക്കാല്‍ സ­ഹക­ര­ണ ബാ­ങ്കില്‍ നിന്നും പ­ണം മാറി­യ ഉ­പ­ഭോ­ക്താ­വ് ഇ­തേ ബാ­ങ്കി­ന്റെ പാ­ലാ­വ­യല്‍ ശാ­ഖ­യില്‍ തു­ക അ­ട­ക്കാന്‍ ചെ­ന്ന­പ്പോള്‍ പ­ണം കള്ളനോ­ട്ടാ­ണെ­ന്ന് പ­റ­ഞ്ഞ­തോ­ടെയാ­ണ് ആ­ശ­ങ്ക ഉ­യര്‍­ന്നത്. ത­നിക്ക് പ­ണം നല്‍­കിയ­ത് ഇതേ ബാ­ങ്കി­ന്റെ ചി­റ്റാ­രി­ക്കാല്‍ ഒ­ാഫീ­സില്‍ നി­ന്നാ­ണെ­ന്ന് ഇ­ട­പാ­ടു­കാരന്‍ അ­റി­യി­ക്കു­ക­യും ചി­റ്റാ­രി­ക്കാലി­ലെ­ത്തി ബഹ­ളം വെ­ച്ച­തോ­ടെ പക­രം പ­ണം നല്‍­കി ബാ­ങ്ക് അ­ധി­കൃതര്‍ പ്ര­ശ്‌­നം പ­രി­ഹ­രി­ക്കു­ക­യാ­യി­രു­ന്നു.

ഈ­ സം­ഭവ­ത്തെ തു­ടര്‍­ന്ന് വി­ജി­ലന്‍­സ് സം­ഘം ബാ­ങ്കി­ന്റെ ശാ­ഖ­ക­ളില്‍ വെ­ള്ളി­യാഴ്­ച രാ­വ­ി­ലെ മുതല്‍ പരി­ശോ­ധ­ന ന­ട­ത്തി­യി­രുന്നു. ചി­റ്റാ­രി­ക്കാല്‍ ബാ­ങ്കി­ല്‍ നി­ന്ന് നല്‍കി­യ പ­ണം കള്ള­നോ­ട്ടാ­ണെ­ന്ന പ്ര­ചാര­ണം തെ­റ്റി­ദ്ധാ­ര­ണ­യില്‍ നി­ന്നുമുണ്ടാ­യ­താ­ണെ­ന്ന് കാ­ഞ്ഞ­ങ്ങാ­ട് എ.എ­സ്.പി മ­ഞ്ചു­നാ­ഥ് അ­റി­യി­ച്ചു.

കാ­ഞ്ഞ­ങ്ങാ­ട്ട് നിന്നും പി­ലീ­ക്കോ­ട്ട് നിന്നും കള്ള­നോ­ട്ട് ക­ണ്ടെത്തി­യ സം­ഭവ­ത്തെ കു­റി­ച്ച് വി­ശദമാ­യ അ­ന്വേഷ­ണം ആ­രം­ഭി­ച്ച­തായും എ.എ­സ്.പി. പറഞ്ഞു. കൂ­ടു­തല്‍ അ­ന്വേഷ­ണം ന­ട­ക്കു­ന്ന­തി­നാല്‍ കള്ള­നോ­ട്ടു­ക­ളു­ടെ ഉ­റവി­ടം സം­ബ­ന്ധി­ച്ച മറ്റുവി­വ­ര­ങ്ങള്‍ വെ­ളി­പ്പെ­ടു­ത്താന്‍ ക­ഴ­ി­യി­ല്ലെന്നും എ.എ­സ്.പി കൂ­ട്ടി­ചേര്‍ത്തു.

പി­ലീ­ക്കോ­ട് ഇ­ല­ക്ട്രി­സിറ്റി ഓ­ഫീ­സില്‍ നി­ന്നും കള്ള­നോ­ട്ട് പി­ടികൂടി­യ സം­ഭ­വ­ത്തില്‍ ചന്തേര പോ­ലീ­സ് കേ­സെ­ട­ു­ത്ത് അ­ന്വേഷ­ണം ആ­രം­ഭി­ച്ചി­ട്ടുണ്ട്. കാ­ഞ്ഞങ്ങാ­ട് ജ്വ­ലറി­യില്‍ നിന്നും കള്ള­നോ­ട്ട് പി­ടി­കൂടി­യ സം­ഭ­വ­ത്തില്‍ ഹൊ­സ്­ദുര്‍­ഗ് പോ­ലീസ് കേ­സെ­ടു­ത്ത് അ­ന്വേഷ­ണം ആ­രം­ഭി­ച്ചീ­ട്ടു­ണ്ട്.

പെ­രു­ന്നാള്‍ തി­ര­ക്കി­ലും ഓ­ണം വി­പ­ണിയിലും വ്യ­പ­കമ­ാ­യി കള്ള­നോ­ട്ടു­കള്‍ തി­രുകി­വെ­ക്കാന്‍ ആ­സൂ­ത്രി­തമാ­യ ശ്ര­മ­മാ­ണ് ന­ട­ക്കു­ന്ന­തെ­ന്ന് ഈ സം­ഭ­വങ്ങള്‍ വ്യ­ക്ത­മാ­ക്കുന്നു. ക­ള്ള­നോ­ട്ടി­നെ കു­റി­ച്ച് മു­ഴു­വന്‍ ജ­ന­ങ്ങളും ജാ­ഗ്ര­ത പാ­ലി­ക്ക­ണ­മെന്നും ഉ­ന്നത പോ­ലീ­സ് ഉ­ദ്യോ­ഗ­സ്ഥര്‍ അ­റി­യിച്ചു.

Keywords: Kerala, Kasaragod, Kanhangad, Fake Note, Chittarikkal, 500, Police, Arrest, Pilikkode, Malabar Gold, Electricity office.

Related Most:

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia