Fake milks | ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്ന വ്യാജ കവര്‍ പാലുകള്‍ സുലഭം; കേരളത്തിലെത്തുന്നത് അന്യസംസ്ഥാനങ്ങളിൽ നിന്ന്; ഉറവിടമോ ഗുണനിലവാരമോ പരിശോധിക്കാന്‍ അധികൃതർ തയാറാകുന്നില്ലെന്ന് ആക്ഷേപം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

/ അജോ കുറ്റിക്കൻ

ഇടുക്കി: (www.kvartha.com) ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്ന വ്യാജ കവര്‍ പാലുകള്‍ സുലഭം. തമിഴ്നാട് കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘങ്ങൾ കൊണ്ട് വരുന്ന പാലിന്റെ വിപണനം കേരളത്തിൽ പൊടിപൊടിക്കുകയാണ്. സ്വന്തമായി ഫാം ഹൗസുകളോ, പാല്‍ സംഭരണ കേന്ദ്രങ്ങളോ കേരളത്തിൽ ഇവർക്കില്ല. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്ന ഇത്തരം കവര്‍ പാലുകളുടെ ഉറവിടമോ, ഗുണനിലവാരമോ പരിശോധിക്കാന്‍ ആരോഗ്യ വകുപ്പോ, അനുബന്ധ അധികൃതരോ തയാറാകുന്നില്ലെന്നാണ്‌ ആക്ഷേപം.

തമിഴ്‌നാട്ടിലെ വിവിധ ജില്ലകളില്‍ നിന്ന് ലക്ഷക്കണക്കിന് ലിറ്റര്‍ പാലാണ് പ്രതിദിനമെത്തുന്നത്. ഫോര്‍മാലിനടക്കമുള്ള രാസവസ്തുക്കള്‍ ചേര്‍ത്ത പാല്‍ എത്തുന്നതിന് നിരോധനവും നിയന്ത്രണവുമുണ്ടെങ്കിലും ഇതൊന്നും പാലിക്കാതെയാണ് അതിര്‍ത്തി കടന്നുള്ള പാലൊഴുക്ക്. ചെക്പോസ്റ്റില്‍ ആവശ്യത്തിന് പരിശോധന സംവിധാനങ്ങള്‍ ഇല്ലാത്തതാണ് അതിര്‍ത്തി കടന്നുള്ള പാല്‍ കടത്തൽ നിർബാധം തുടരാൻ കാരണമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

Fake milks | ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്ന വ്യാജ കവര്‍ പാലുകള്‍ സുലഭം; കേരളത്തിലെത്തുന്നത് അന്യസംസ്ഥാനങ്ങളിൽ നിന്ന്; ഉറവിടമോ ഗുണനിലവാരമോ പരിശോധിക്കാന്‍ അധികൃതർ തയാറാകുന്നില്ലെന്ന് ആക്ഷേപം

പുലര്‍ചെ തുറക്കുന്ന കടകളിലാണ് ഇത്തരത്തിലുള്ള പാല്‍ കൂടുതലും വിറ്റഴിക്കപ്പെടുന്നത്. കൊഴുപ്പ് കൂടിയതിനാലും മിൽമയെ അപേക്ഷിച്ച് കമീഷനും മറ്റും കിട്ടുന്നതിനാലുമാണ് കേരളത്തില്‍ തമിഴ്‌നാട് പാല്‍ വ്യാപകമായി വിറ്റഴിക്കാന്‍ കാരണം. സംഭരണ കേന്ദ്രങ്ങളിൽ നിന്നോ മില്‍മപോലുള്ള അംഗീകൃത ഏജന്‍സികളില്‍ നിന്നോ പാല്‍ വാങ്ങാന്‍ കഴിയാത്ത സാഹചര്യമാണ് ഇത്തരം മാഫിയകള്‍ മുതലാക്കുന്നത്.

ഗുണമേന്മയുള്ള പാലില്‍ മൂന്ന് ശതമാനം കൊഴുപ്പ് വേണം. അതിനൊപ്പം പ്രോടീന്‍, ലാക്ട്രോസ്, മറ്റ് ധാതുലവണാംശങ്ങളടക്കം ഖരപദാര്‍ഥങ്ങളുടെ അളവ് 8.5 ശതമാനവും വേണമെന്നാണ് ക്വാളിറ്റി കണ്‍ട്രോളര്‍ വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ തമിഴ്‌നാട്ടിലെ സ്വകാര്യ ഡയറികളില്‍ നിന്നും വരുന്ന പാലുകളില്‍ പലതിലും ഈ ഗുണനിലവാരം ഉണ്ടാകാറില്ലെന്നും പറയുന്നു. അതിർത്തി കടന്നെത്തുന്ന പാലില്‍ വ്യാപകമായ അളവില്‍ ഫോര്‍മാലിനടക്കമുള്ള രാസവസ്തുക്കളുടെ ഉപയോഗം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെങ്കിലും സര്‍കാര്‍ തലത്തില്‍ കടുത്ത നടപടികളില്ലാത്തതാണ് പാല്‍ കടത്തലിന് കാരണമെന്നാണ് ആക്ഷേപം.

Keywords:  News, Top-Headlines, Idukki, Fake, Health, Health & Fitness, Tamilnadu, Police, Officers, Shop, Kerala, Fake cover milks that cause serious health problems readily available.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia