Expelled | എസ് എഫ് ഐയുടെ നടപടിക്ക് പിന്നാലെ വ്യാജ സര്‍ടിഫികറ്റ് കേസില്‍ ഒളിവില്‍ പോയ നിഖില്‍ തോമസിനെ സിപിഎമില്‍ നിന്നും പുറത്താക്കി

 


ADVERTISEMENT

ആലപ്പുഴ: (www.kvartha.com) വ്യാജ സര്‍ടിഫികറ്റ് കേസില്‍ ഒളിവില്‍ പോയ മുന്‍ എസ് എഫ് ഐ നേതാവ് നിഖില്‍ തോമസിനെ സിപിഎമില്‍ നിന്നും പുറത്താക്കി. കായംകുളം മാര്‍കറ്റ് ബ്രാഞ്ചില്‍ അംഗമായിരുന്ന നിഖിലിനെ ജില്ലാ കമിറ്റിയാണ് പുറത്താക്കിയത്. നിഖിലിനെ നേരത്തെ എസ് എഫ് ഐ പുറത്താക്കിയിരുന്നു.

Expelled |  എസ് എഫ് ഐയുടെ നടപടിക്ക് പിന്നാലെ വ്യാജ സര്‍ടിഫികറ്റ് കേസില്‍ ഒളിവില്‍ പോയ നിഖില്‍ തോമസിനെ സിപിഎമില്‍ നിന്നും പുറത്താക്കി

നിഖില്‍ തോമസ് കായംകുളം എംഎസ്എം കോളജില്‍ എംകോമിന് ചേര്‍ന്നത് ബികോം ജയിക്കാതെയാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പുറത്താക്കല്‍ നടപടി. നിഖില്‍ ഹാജരാക്കിയ ഛത്തീസ് ഗഡ് കലിംഗ സര്‍വകലാശാലാ രേഖകള്‍ വ്യാജമാണെന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സലറും കലിംഗ സര്‍വകലാശാല രെജിസ്ട്രാറും എംഎസ്എം കോളജ് പ്രിന്‍സിപലും സ്ഥിരീകരിച്ചിരുന്നു. പിന്നാലെ നിഖിലിനെ കോളജില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തു. വിവാദം ഉണ്ടായതിന് പിന്നാലെയാണ് നിഖില്‍ ഒളിവില്‍ പോയത്.

Keywords:  Fake Certificate controversy: Nikhil Thomas expelled from CPM, Alappuzha, News, Politics, Fake Certificate Controversy, Nikhil Thomas, Expelled, CPM, SFI, Kerala. 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia