Vijay Babu | വ്യാജ സിഡി കേസ്; നടന്‍ വിജയ് ബാബു തളിപ്പറമ്പ് കോടതിയില്‍ ഹാജരായി
Feb 21, 2024, 22:33 IST
കണ്ണൂര്‍: (KVARTHA) പകര്‍പ്പവകാശം ലംഘിച്ച് സിനിമയുടെ വ്യാജപതിപ്പ് നിര്‍മിച്ച് വില്‍പന നടത്തിയെന്ന കേസില്‍ നിര്‍മാതാവും നടനുമായ വിജയ് ബാബു തളിപ്പറമ്പ് കോടതിയില്‍ ഹാജരായി. പ്രൊസിക്യൂഷന്‍ ഭാഗം സാക്ഷിയായാണ് തളിപ്പറമ്പ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെ വിജയ് ബാബു ഹാജരായത്.
ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമയുടെ വ്യാജ സീഡി 2016 മാര്‍ച് 29ന് തളിപ്പറമ്പിലെ ഒരു സ്ഥാപനത്തില്‍ നിന്നും പിടിച്ചെടുത്ത കേസിലാണ് വിചാരണ നടക്കുന്നത്. ഈ സിനിമയുടെ നിര്‍മാതാവാണ് വിജയ് ബാബു. പ്രൊസിക്യൂഷനു വേണ്ടി അഡീ. പബ്ലിക് പ്രൊസിക്യൂടര്‍ ഫൈസലും പ്രതിഭാഗത്തിനു വേണ്ടി അഡ്വ. കെ വി അബ്ദുര്‍ റസാഖും ഹാജരായി.
Keywords: Fake CD case: Actor Vijay Babu appeared Before Thaliparamba court, Kannur, News, Fake CD Case, Actor Vijay Babu, Thaliparamba Court, Producer, Eyewitness, Magistrate, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.