കോവിഡ് വ്യാപനമെന്ന് വ്യാജ പ്രചാരണം; യുവാവ് അറസ്റ്റില്‍

 


ADVERTISEMENT

മൂവാറ്റുപുഴ: (www.kvartha.com 21.06.2020) കോവിഡ് വ്യാപനമെന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. മാറാടി മീങ്കുന്നം കുന്നുംപുറത്ത് ജിബിന്‍ ജോസിനാണ് (25) അറസ്റ്റിലായത്.  ഡല്‍ഹിയില്‍ നിന്നെത്തിയ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ടാണ് ജിബിന്‍ ജോസ് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത്. 

ചില കടകളുടെ പേരുകള്‍ അടക്കം നല്‍കി യുവതി ഇവിടങ്ങളില്‍ കയറി ഇറങ്ങി എന്നായിരുന്നു പ്രചരിപ്പിച്ചത്. എന്നാല്‍ യുവതി ഡല്‍ഹിയില്‍ നിന്ന് വന്നയുടനെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ ക്വറന്റൈന്‍ കേന്ദ്രത്തില്‍ പ്രവേശിച്ചിരുന്നതായും ഇവര്‍ പുറത്തിറങ്ങിയിട്ടില്ലെന്നും അധികൃതര്‍ പറയുന്നു.


കോവിഡ് വ്യാപനമെന്ന് വ്യാജ പ്രചാരണം; യുവാവ് അറസ്റ്റില്‍

എസ് ഐ ടിഎം സൂഫിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. വാര്‍ത്തയെ തുടര്‍ന്ന് ജനങ്ങള്‍ പരിഭ്രാന്തിലായിരുന്നു. വിവാഹ നിശ്ചയങ്ങളടക്കമുള്ള നിരവധി ചടങ്ങുകളെല്ലാം മാറ്റിവച്ചിരുന്നു.

Keywords:  Kerala, News, Ernakulam, COVID-19, Corona, Virus, Fake, Police, Arrested, Accused, Social Network, Fake campaign about COVID at Muvattupuzha; man arrested.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Ahn
Web Desk Ahn

154168 Articles

Tags

Share this story

wellfitindia