Bomb Threat | സെക്രടേറിയേറ്റിന് ബോംബ് ഭീഷണിയുമായി എത്തിയ ഫോണ്‍ കോള്‍ വ്യാജമെന്ന് പൊലീസ്; ഒരാള്‍ കസ്റ്റഡിയില്‍

 


തിരുവനന്തപുരം: (KVARTHA) സെക്രടേറിയേറ്റിന് ബോംബ് ഭീഷണിയുമായി എത്തിയ ഫോണ്‍ കോള്‍ വ്യാജമെന്ന് പൊലീസ്. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊഴിയൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നിധിന്‍ (30) ആണ് കസ്റ്റഡിയിലായത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

Bomb Threat | സെക്രടേറിയേറ്റിന് ബോംബ് ഭീഷണിയുമായി എത്തിയ ഫോണ്‍ കോള്‍ വ്യാജമെന്ന് പൊലീസ്; ഒരാള്‍ കസ്റ്റഡിയില്‍

നിധിന്‍ മാനസിക വെല്ലുവിളി നേരിടുന്നയാളാണ് എന്നും വര്‍ഷങ്ങള്‍ക്കുമുമ്പ് നാടുവിട്ട് പോയിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. ഇതേക്കുറിച്ചും പൊലീസ് അന്വേഷിച്ച് വരികയാണ്. വ്യാഴാഴ്ച രാവിലെയാണ് 112-ല്‍ പൊലീസ് ആസ്ഥാനത്തേക്ക് വ്യാജ ഫോണ്‍ സന്ദേശം എത്തിയത്. ഉടന്‍തന്നെ പരിശോധന ആരംഭിച്ചു. എന്നാല്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെയാണ് വ്യാജമാണെന്ന നിലപാടില്‍ പൊലീസ് എത്തിച്ചേര്‍ന്നത്. കന്റോണ്‍മെന്റ് പൊലീസ് ഉള്‍പെടെയുള്ള സംഘമാണ് സെക്രടേറിയേറ്റില്‍ പരിശോധന നടത്തിയത്.

Keywords:  Fake bomb alert in Trivandrum secretariate; One in Police Custody, Thiruvananthapuram, News, Fake Bomb Alert, Secretariate, Police, Custody, Probe, Phone Call, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia