ഫൈസല്‍വധം: സംഘ്പരിവാറിന് പങ്കുള്ളതായി സൂചന; അറസ്റ്റ് വ്യാഴാഴ്ച ഉണ്ടായേക്കും

 


ADVERTISEMENT

മലപ്പുറം: (www.kvartha.com 24.11.2016) തിരൂരങ്ങാടി കൊടിഞ്ഞിയില്‍ വെട്ടേറ്റു മരിച്ച പുല്ലാണി ഫൈസലിന്റെ വധവുമായി ബന്ധപ്പെട്ട് പോലീസ് വ്യാഴാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയേക്കും. ഫൈസലിന്റെ വധത്തിന് പിന്നിലെ ഗൂഢാലോചനയില്‍ പങ്കുള്ള നാലുപേരുടെ അറസ്റ്റായിരിക്കും വ്യാഴാഴ്ച രേഖപ്പെടുത്തുക. കൊലപാതകം നടത്തിയ സംഘത്തെ കുറിച്ച് പോലീസിന് വിവരം ലഭിച്ചതായി അറിയുന്നു.

അന്വേഷണത്തിന്റെ ഭാഗമായി ബുധനാഴ്ചയും ചെമ്മാട് കൊടിഞ്ഞി റോഡിലെ പല വീടുകളിലേയും കടകളിലേയും സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം പരിശോധിച്ചു. ബൈക്കിലെത്തിയവരാണ് കൊലപാതകം നടത്തിയതെന്നാണ് നിഗമനം. തികച്ചും പരിശീലനം നേടിയ സംഘം വളരെ ആസൂത്രിതമായാണ് കൃത്യം നിര്‍വഹിച്ചിട്ടുള്ളതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സംഘ്പരിവാറിന് ഇതില്‍ പങ്കുള്ളതായും സൂചന ലഭിച്ചിട്ടുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി തിരൂരങ്ങാടി സിഐ വി ബാബുരാജനെ ശബരിമല ഡ്യൂട്ടിയില്‍നിന്നും തിരിച്ചുവിളിച്ച് അന്വേഷണ ചുമതല ഏല്‍പിച്ചിട്ടുണ്ട്. നവംബര്‍ 28 വരെ ശബരിമലയില്‍ ഇദ്ദേഹത്തിന് ഡ്യൂട്ടിയുണ്ട്. ഇത് വെട്ടിച്ചുരിക്കിയാണ് അന്വേഷണ സംഘത്തില്‍ ഉള്‍പെടുത്തിയിട്ടുള്ളത്.

ഇപ്പോള്‍ ഡിവൈഎസ്പി പിഎം പ്രതീപാണ് അന്വേഷണസംഘ തലവന്‍. കൂടാതെ കൊണ്ടോട്ടി സിഐ എം മുഹമ്മദ് ഹനീഫ, താനൂര്‍ സിഐ അലവി എന്നിവരും തിരൂരങ്ങാടിയില്‍ തന്നെയുണ്ട്.
ഫൈസല്‍വധം: സംഘ്പരിവാറിന് പങ്കുള്ളതായി സൂചന; അറസ്റ്റ് വ്യാഴാഴ്ച ഉണ്ടായേക്കും

Keywords: Malappuram, Kerala, Murder, Case, Fasal murder case, Police, Arrest, Custody, Islam, Muslim, Faisal, Tirurangadi,Sangh Parivar.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia