മൂന്നാംതരം വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ സംഭവം; സംഘപരിവാരിനെതിരെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച കൊഴുക്കുന്നു
Jul 10, 2015, 11:54 IST
കോഴിക്കോട്: (www.kvartha.com 10/07/2015) പെരിയ കല്ല്യോട്ട് മൂന്നാംതരം വിദ്യാര്‍ത്ഥിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സംഘപരിവാറിനെ പ്രതിക്കൂട്ടിലാക്കി സോഷ്യല്‍ മീഡിയകളില്‍വ്യാപക പോസ്റ്റുകള്‍. കല്ല്യോട്ട് ഗവ. സ്‌കൂളിലെ നൂന്നാംതരം വിദ്യാര്‍ത്ഥിയായ അമ്പലത്തറ കണ്ണോത്തെ മുഹമ്മദ് ഫഹദിനെ (എട്ട്) സഹോദരിക്കൊപ്പം സ്‌കൂളിലേക്ക് നടന്നുപോകുമ്പോള്‍ പിറകെയെത്തിയ അയല്‍വാസി വിജയന്‍ കുട്ടിയെ വാക്കത്തി കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു. ഈ സംഭവത്തിലാണ് സോഷ്യല്‍ മീഡിയകളില്‍ ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് പ്രതികരണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.
Keywords: Student, Death, Murder, Kasaragod, Kerala, Fahad murder case, Social Media, Facebook, Fahad's murder: social media posts against Sangh Parivar.
ഫഹദിന്റെ കൊലയാളിയായ വിജയന്‍ ബി.ജെ.പിയുടെ സജീവപ്രവര്‍ത്തകനാണെന്നാണ് ആരോപണം. അതേസമയം ബി.ജെ.പി. ജില്ലാ സെക്രട്ടറി അഡ്വ. ശ്രീകാന്ത് ഇക്കാര്യം നിഷേധിച്ച് രംഗത്തുവരികയും ചെയ്തിട്ടുണ്ട്. എന്തുതന്നെയായാലും വിജയനെ മാനസികരോഗിയായി ചിത്രീകരിച്ച് നാടിനെ നടുക്കിയ ഈ കൊലപാതകക്കേസില്‍ നിന്നും രക്ഷപ്പെടുത്താന്‍ പോലീസ് തലത്തിലും രാഷ്ട്രീയമായും തന്നെ നീക്കങ്ങള്‍ നടക്കുന്നു എന്ന രീതിയിലാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചചെയ്യുന്നത്.
തീവെപ്പ് കേസിലും വ്യാജബോംബ് ഭീഷണിക്കേസിലും പ്രതിയായിരുന്ന വിജയന്‍ നാടിന് തന്നെ ഭീഷണിയാകുന്ന ക്രിമിനല്‍ ആണെന്ന് അറിയാമായിരുന്നിട്ടും മാനസികരോഗിയെന്ന പരിഗണന നല്‍കി ശിക്ഷകള്‍ ലഘൂകരിച്ച് രക്ഷപ്പെടാന്‍ സഹായിക്കുന്ന നിലപാടുകളാണ് പോലീസ് കൈക്കൊണ്ടതായാണ് വിവിധ പോസ്റ്റുകളില്‍ പറയുന്നത്. സംഘപരിവാറിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് ഇങ്ങനെയൊരു സമീപനം പോലീസ് കൈക്കൊണ്ടിരുന്നത്. പിഞ്ചുവിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ സംഭവത്തിലും ഇതേ തന്ത്രം തന്നെയാണ് രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കുവഴങ്ങി പോലീസ് സ്വീകരിക്കുന്നത്. ഇതിനെതിരെ ശക്തമായ ജനവികാരമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
ഫഹദിന്റെ ഘാതകന്‍ മാനസികരോഗിയാണെങ്കില്‍ അയാള്‍ വഴിയില്‍ കാണുന്നവരെയെല്ലാം ഉപദ്രവിക്കുമായിരുന്നു. എന്നാല്‍ മാനസികരോഗിയെന്ന് പോലീസ് ആവര്‍ത്തിച്ചുപറഞ്ഞുകൊണ്ടിരിക്കുന്ന വിജയന്‍ സ്‌കൂളിലേക്ക് നടന്നുപോവുകയായിരുന്ന ഫഹദിനെ മാത്രം ആക്രമിക്കുകയും മറ്റ് കുട്ടികളെ വെറുതെ വിടുകയും ചെയ്തതില്‍ നിന്നുതന്നെ കൊല ആസൂത്രിതമാണെന്ന് വ്യക്തമാണ്.
ഫഹദിന്റെ പിതാവ് അബ്ബാസിനോടുള്ള വൈരാഗ്യം മൂലം നേരത്തെ തയ്യാറാക്കിയ പദ്ധതിപ്രകാരം കുട്ടിയെ വകവരുത്തുകയെന്ന ലക്ഷ്യത്തോടെ വിജയന്‍ വഴിയില്‍കത്തിയുമായി കാത്തുനില്‍ക്കുകയും കൊല നടത്തുകയുമായിരുന്നു. ഒരു മാനസികരോഗി ഏതെങ്കിലും വ്യക്തിയെ മാത്രം ലക്ഷ്യം വെച്ച് അക്രമം നടത്തില്ലെന്നിരിക്കെ വിജയനെ മാനസികരോഗിയെന്ന് പറയുന്നതിലും ഗൂഡാലോചനയുണ്ടെന്നാണ് ആരോപണം. കൊലയ്ക്കുശേഷം വിജയന്‍ കത്തി പമ്പുഹൗസിലാണ് ഒളിപ്പിച്ചുവെച്ചിരുന്നത്. സ്വന്തമായി മുച്ഛക്രവാഹനം നിര്‍മ്മിക്കുകകൂടി ചെയ്ത ഇയാള്‍ മാനസിക രോഗിയാണെന്നവാദം തെറ്റാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചില നാട്ടുകാര്‍ പറയുന്നത്.
ജില്ലയിലെ വിവിധഭാഗങ്ങളില്‍ ബിജെപി - ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതികളാകുന്ന കൊലകേസുകള്‍ പിന്നീട് ഒത്തുതീര്‍പ്പിലെത്തുന്ന പ്രവണതകളുമുണ്ട്. സമ്മര്‍ദ്ദങ്ങള്‍ക്കുവഴങ്ങി സംഘപരിവാര്‍ പ്രവര്‍ത്തകരെ പോലീസ് വഴിവിട്ടുസഹായിക്കുന്നുവെന്ന ആക്ഷേപവും സോഷ്യല്‍മീഡിയകളിലുണ്ട്. ഫഹദ് വധത്തിന്റെ പശ്ചാത്തലത്തില്‍ ഫേസ് ബുക്കിലും വാട്‌സ് അപ്പിലും ബിജെപിയെ നിര്‍ത്തിപ്പൊരിക്കുന്ന പോസ്റ്റുകള്‍ വൈറലാവുകയാണ്.
അതിനിടെ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും പ്രതിയെ മാനസികരോഗിയാക്കി കേസില്‍നിന്നും രക്ഷപ്പെടുത്താനുള്ള ശ്രമമുണ്ടായാല്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും ഗൂഡാലോചന പുറത്തുകൊണ്ടുവരണമെന്നും പ്രാദേശിക മസ്ലിം ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read:
പെരിയ കല്യോട്ട് സ്‌കൂളിലേക്ക് പോവുകയായിരുന്ന എട്ട് വയസ്സുകാരനെ മൃഗീയമായി വെട്ടിക്കൊന്നു
വിദ്യാര്‍ത്ഥിയുടെ കൊല: പ്രതി പിടിയില്‍
മൂന്നാം ക്ലാസുകാരന്റെ ക്രൂരമായ കൊല: വിറങ്ങലിച്ച് കല്ല്യോട്ട് ഗ്രാമം; ഞെട്ടല്‍ മാറാതെ സഹപാഠികള്‍, പ്രതി അറസ്റ്റില്‍
ഫഹദിന്റെ കൊല: പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ സി.പി.എം. ഹര്‍ത്താല്‍
ഫഹദിന്റെ കൊല: പ്രതിയെ മാതൃകാപരമായി ശിക്ഷിക്കണം: അഡ്വ. കെ.ശ്രീകാന്ത്
അതിനിടെ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും പ്രതിയെ മാനസികരോഗിയാക്കി കേസില്‍നിന്നും രക്ഷപ്പെടുത്താനുള്ള ശ്രമമുണ്ടായാല്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും ഗൂഡാലോചന പുറത്തുകൊണ്ടുവരണമെന്നും പ്രാദേശിക മസ്ലിം ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read:
പെരിയ കല്യോട്ട് സ്‌കൂളിലേക്ക് പോവുകയായിരുന്ന എട്ട് വയസ്സുകാരനെ മൃഗീയമായി വെട്ടിക്കൊന്നു
വിദ്യാര്‍ത്ഥിയുടെ കൊല: പ്രതി പിടിയില്‍
മൂന്നാം ക്ലാസുകാരന്റെ ക്രൂരമായ കൊല: വിറങ്ങലിച്ച് കല്ല്യോട്ട് ഗ്രാമം; ഞെട്ടല്‍ മാറാതെ സഹപാഠികള്‍, പ്രതി അറസ്റ്റില്‍
ഫഹദിന്റെ കൊല: പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ സി.പി.എം. ഹര്‍ത്താല്‍
Keywords: Student, Death, Murder, Kasaragod, Kerala, Fahad murder case, Social Media, Facebook, Fahad's murder: social media posts against Sangh Parivar.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.