മുഖ്യമന്ത്രിക്കെതിരെ ഫെയ്‌സ് ബുക്ക് പോസ്റ്റിട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകനെ നടുറോഡിലിട്ട് തല്ലിച്ചതച്ചു

 


ADVERTISEMENT

തലശേരി: (www.kvartha.com 08.07.2020) മുഖ്യമന്ത്രിക്കെതിരെ ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ നടുറോഡിലിട്ട് തല്ലിച്ചതച്ചു. സ്വപ്നാ സുരേഷ് നടത്തിയ സ്വര്‍ണ കള്ളക്കടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന വരികളോടെ ചിത്രങ്ങള്‍ സഹിതം പോസ്റ്റു ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകനെയാണ് സി പി എമ്മുകാരെന്ന് ആരോപിക്കുന്ന സംഘം മര്‍ദിച്ച് അവശനാക്കിയത്.

പാല്‍ വിതരണത്തിനിടെയാണ് മുന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ഓട്ടോറിക്ഷയില്‍ നിന്നും വലിച്ചിറക്കി മര്‍ദിച്ചത്. മട്ടന്നൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡണ്ടും സാമൂഹ്യ പ്രവര്‍ത്തകനുമായ മരുതായി ക്ഷീരോല്‍പാദക സഹകരണ സംഘം പാല്‍വിതരണക്കാരന്‍ സി അജിത്ത് കുമാറിനെയാണ് ക്രൂരമായി മര്‍ദിച്ചത്.

മുഖ്യമന്ത്രിക്കെതിരെ ഫെയ്‌സ് ബുക്ക് പോസ്റ്റിട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകനെ നടുറോഡിലിട്ട് തല്ലിച്ചതച്ചു

പുലര്‍ച്ചെ ഒരു സംഘമാളുകള്‍ ജോലിക്കിടെ ഓട്ടോറിക്ഷയില്‍ നിന്ന് വലിച്ചിട്ട്ക്രൂരമായി മര്‍ദിക്കുകയായിരുന്നു. പാല്‍ അളക്കാന്‍ വണ്ടി നിര്‍ത്തി കുനിയുന്നതിനിടെ അപ്രതീക്ഷിതമായി അജിത്തിനെ പുറകില്‍ നിന്ന് വലിച്ച് റോഡിലേക്കിട്ട് അടിക്കുകയും മുഖത്ത് ചവിട്ടുകയുമായിരുന്നു. അക്രമത്തില്‍ മുഖത്ത് നിന്ന് ചോര വാര്‍ന്ന നിലയില്‍ ആശുപത്രിയില്‍ ചികിത്സ തേടി.അജിത്തിനെ അക്രമിച്ചത് സിപിഎം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

അജിത്തിന് നേരെയുണ്ടായ സിപിഎം അക്രമത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചു. സ്വര്‍ണ കള്ളക്കടത്തിന്റെ കാര്യം സോഷ്യല്‍ മീഡിയയില്‍ പരാമര്‍ശിച്ചതിനാണ് അജിത്തിനെ ആക്രമിച്ചതെന്നും, ആക്രമണം അഴിച്ചു വിട്ട് ആരുടെയെങ്കിലും വായടപ്പിക്കാമെന്നു സിപിഎം കരുതേണ്ടതില്ലെന്ന് ഡി സി സി വൈസ് പ്രസിഡന്റ് മുഹമ്മദ് ബ്ലാത്തൂര്‍ മുന്നറിയിപ്പ് നല്‍കി. സംഭവത്തില്‍ കണ്ടാലറിയാവുന്ന ആളുകള്‍ക്കെതിരെ മട്ടന്നൂര്‍ പൊലീസ് കേസെടുത്തു.

Keywords:  Facebook post issues; cpm activists attack against Congress worker,Thalassery, News, Attack, Politics, Congress, CPM, Facebook, Injured, Hospital, Treatment, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia