ക്ഷീര സംഘത്തിന്റെ ഏഴുകോടിയുടെ അഴിമതി പുറത്തുകൊണ്ടുവന്നു; പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്ന് ആദ്യമായി ഡയറി സയന്‍സില്‍ ബിടെക് നേടി ക്ഷീരവികസന ഓഫീസറായ പെണ്‍കുട്ടിക്ക് ജോലി ചെയ്യാനും ജീവിക്കാനും വയ്യാത്ത വിധം അഴിമതിക്കാരുടെ വേട്ടയാടലെന്ന് പരാതി

 


പാലക്കാട്: (www.kvartha.com 22/10/2019) ക്ഷീര സംഘത്തിന്റെ ഏഴുകോടിയുടെ അഴിമതി പുറത്തുകൊണ്ടുവന്ന വനിതാ ക്ഷീരവികസന ഓഫീസറെ വേട്ടയാടുന്നു, അഴിമതി റിപോര്‍ട്ട് ചെയ്തിട്ടും നടപടിയില്ല, മാനസീക പീഡനത്തില്‍ പൊറുതിമുട്ടി പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്ന് ആദ്യമായി ഡയറി സയന്‍സില്‍ ബിടെക് നേടിയ പെണ്‍കുട്ടി

പാലക്കാട്: പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്ന് ആദ്യമായി ഡയറി സയന്‍സില്‍ ബിടെക് നേടി ക്ഷീരവികസന ഓഫീസറായ പെണ്‍കുട്ടിക്ക് ജോലി ചെയ്യാനും ജീവിക്കാനും വയ്യാത്ത വിധം അഴിമതിക്കാരുടെ വേട്ടയാടലെന്ന് പരാതി. അട്ടപ്പാടിയിലെ ഒരു ക്ഷീര സംഘത്തിന്റെ ഏഴുകോടിയുടെ അഴിമതി പുറത്തുകൊണ്ടുവന്നതിന് പിന്നാലെയാണ് യുവതിക്കെതിരെ വേട്ടയാടല്‍ ആരംഭിച്ചത്.

പട്ടിക വര്‍ഗ ക്ഷീര വികസന ഓഫീസറായ അട്ടപ്പാടി സ്വദേശി ശാന്താമണിയാണ് തന്റെ യാതനകള്‍ വിവരിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. അഭിമാനത്തോടെ ജോലിയില്‍ പ്രവേശിച്ച തനിക്ക് കുറെ മെമ്മോകളും പീഡനങ്ങളും മാത്രമാണ് ലഭിച്ചതെന്ന് ശാന്താമണി വേദനയോടെ പറയുന്നു. അട്ടപ്പാടിയിലെ ഒരു ക്ഷീര സംഘത്തിന്റെ ഏഴു കോടിയുടെ അഴിമതി പുറത്തുകൊണ്ട് വന്നതോടെ തനിക്കും എന്റെ കുടുംബത്തിനും വധഭീഷണി മുഴക്കുകയും തനിക്കെതിരെ നിരവധി വ്യാജ പരാതികള്‍ നല്‍കി മാനസീകമായി പീഡിപ്പിക്കുകയാണെന്നും ശാന്താമണി പറയുന്നു.

ക്ഷീര സംഘത്തിന്റെ ഏഴുകോടിയുടെ അഴിമതി പുറത്തുകൊണ്ടുവന്നു; പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്ന് ആദ്യമായി ഡയറി സയന്‍സില്‍ ബിടെക് നേടി ക്ഷീരവികസന ഓഫീസറായ പെണ്‍കുട്ടിക്ക് ജോലി ചെയ്യാനും ജീവിക്കാനും വയ്യാത്ത വിധം അഴിമതിക്കാരുടെ വേട്ടയാടലെന്ന് പരാതി


ഫെയ്‌സ്ബുക്ക് പോസ്റ്റ് കാണാം

കേരളത്തില്‍ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ ആദ്യമായി ഡയറി സയന്‍സില്‍ ബിടെക്ക് ബിരുദം നേടി ക്ഷീര വികസന വകുപ്പില്‍ ആദ്യത്തെ പട്ടിക വര്‍ഗ്ഗ ക്ഷീര വികസന ഓഫീസറായി ജോലിയില്‍ പ്രവേശിച്ച എനിക്ക് സമ്മാനമായി ലഭിച്ചത് മെമ്മോകളും പീഡനങ്ങളും മാത്രം... അട്ടപ്പാടി മണ്ണിന്റെ ഉടമയായ എനിക്ക് ജോലി കിട്ടിയ നാള്‍ മുതല്‍ സ്വതന്ത്രമായി ജീവിക്കാന്‍ അനുവാദം ഇല്ല... അട്ടപ്പാടിയിലെ ഒരു ക്ഷീര സംഘത്തിന്റെ ഏഴു കോടി അഴിമതിയെ പുറത്ത് കൊണ്ട് വന്ന കുറ്റത്തിന് എനിക്കും എന്റെ കുടുംബത്തിനും വധ ഭീഷണിയും അഴിമതിക്കാരി എന്ന് മുദ്രകുത്തി കുന്നുകണക്കിന് വ്യാജ പരാതിയും മാനസിക പീഡനവും... എന്നെ ഒറ്റപ്പെടുത്തി ജോലി ഭാരം കൂട്ടുന്നു... ഇന്ത്യയില്‍ വര്‍ഗ്ഗീയ വിവേചനം ഇല്ലാത്ത സംസ്ഥാനമാണെന്നാണ് കേരളം അറിയപ്പെടുന്നത്... എന്നാല്‍ എന്റെ അനുഭവത്തില്‍ ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്.. സ്വന്തം നാട്ടില്‍ എഴുതാനും വായിക്കാനും അറിയാത്ത എന്റെ കുടുംബക്കാരെ ഉപയോഗിച്ച് പാര്‍ട്ടിയുടെ പേരും പറഞ്ഞു അഴിമതിക്കാരെ സംരക്ഷിക്കാന്‍ വേണ്ടി സമരം ഉണ്ടാക്കി കുടുംബങ്ങള്‍ തമ്മില്‍ കലഹം ഉണ്ടാക്കുന്നു.. ഇങ്ങനെയുള്ള പീഡനങ്ങളില്‍ ഇരയായ നിരവധിപേര്‍ ഇരയായി.. എനിക്ക് നീതി ലഭിക്കാന്‍ വേണ്ടി ഞാന്‍ നിയമത്തെ സമീപിച്ചപ്പോള്‍ അവിടെയും കാശ് ഉള്ളവര്‍ക്ക് മാത്രമേ എന്‍ട്രി..! അട്ടപ്പാടി മണ്ണിന്റെ ഉടമകള്‍ എല്ലാം നാട് കടത്തപ്പെടട്ടെ.. ഇതാണോ നീതി.? ആര് ഞങ്ങളെ സഹായിക്കും...?




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kerala, palakkad, News, Officer, Corruption, Facebook, Woman, Diary science, B tech, 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia