Booked | കൂത്തുപറമ്പ് സമരത്തിനെ അവഹേളിച്ച് ഫേസ്ബുക് പോസ്റ്റ്, ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ പരാതിയില്‍ കെ എസ് യു നേതാവിനെതിരെ പൊലീസ് കേസെടുത്തു

 


കൂത്തുപറമ്പ്: (KVARTHA) രണ്ടര പതിറ്റാണ്ട് മുന്‍പ് യു ഡി എഫ് സര്‍കാരിന്റെ സ്വാശ്രയ വിദ്യാഭ്യാസ കച്ചവടത്തിനെതിരെ ഡി വൈ എഫ് ഐ നടത്തിയ കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ പരാതിയില്‍ കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെതിരെ കേസെടുത്തു. ചൊക്ലി പൊലീസാണ് അലോഷ്യസിനെതിരെ കലാപാഹ്വാനത്തിന് കേസെടുത്തത്.

സാമൂഹിക മാധ്യമങ്ങളില്‍ ചിത്രം മോര്‍ഫ് ചെയത് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചെന്നാണ് പരാതി. കൂത്തുപറമ്പ് വെടിവെപ്പില്‍ പരുകേറ്റ് കിടപ്പിലാണ് പുഷ്പന്‍. സര്‍വകലാശാല വിഷയത്തിലായിരുന്നു അലോഷ്യസിന്റെ പോസ്റ്റ്. സര്‍വകലാശാല വിഷയത്തില്‍ സി പി എം നയം മാറ്റത്തെ വിമര്‍ശിച്ച് അലോഷ്യസ് ഈ മാസം ആറിന് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിനെതിരെയാണ് പുഷ്പന്‍ പരാതി നല്‍കിയത്.

Booked | കൂത്തുപറമ്പ് സമരത്തിനെ അവഹേളിച്ച് ഫേസ്ബുക് പോസ്റ്റ്, ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ പരാതിയില്‍ കെ എസ് യു നേതാവിനെതിരെ പൊലീസ് കേസെടുത്തു

ഐപിസി 153ന് പുറമെ കേരള പൊലീസ് ആക്ടിലെ 120 (o) വകുപ്പും ചുമത്തിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് ചൊക്ലി പൊലീസ് അറിയിച്ചു.

Keywords:
News, Kerala, Kerala-News, Kannur-News, Police-News, Complaint, Facebook Post, Social Media, Kuthuparamba Strike, Police, Booked, KSU Leader, Pushpan, Living Martyr, Chokli Police Station, Facebook post against Kuthuparamba strike; Police booked against KSU leader.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia