വധശിക്ഷയ്ക്ക് തുല്യമാണത്, കോപ്പിയടിക്കുന്ന കുട്ടികളോട് ക്രിമിനലുകളെ കൈകാര്യം ചെയ്യുന്ന പോലെ പെരുമാറരുത്; അഞ്ജു ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രശസ്ത മനോരോഗ വിദഗ്ധന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ചര്‍ച്ചയാവുന്നു

 


ADVERTISEMENT


കോട്ടയം: (www.kvartha.com 09.06.2020) പാരലല്‍ കോളേജ് വിദ്യാര്‍ത്ഥിനി അഞ്ജു ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഫെയ്‌സ്ബുക്ക് കുറിപ്പുമായി പ്രശസ്ത മനോരോഗ വിദഗ്ധനും എഴുത്തുകാരനുമായ ഡോക്ടര്‍ സി ജെ ജോണ്‍. കോപ്പിയടിച്ചുവെന്ന പേരില്‍ പരീക്ഷാഹാളിനുള്ളില്‍ വച്ച് പിടിക്കപ്പെടുകയും പിന്നീട് മൃതദേഹം മീനച്ചിലാറ്റില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്ത സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. ഇതിനിടെ വിദ്യാര്‍ത്ഥിനി കോപ്പിയടിച്ചെന്നും ഇല്ലെന്നും ഉള്ള വസ്തുത തര്‍ക്ക വിഷയമായി തുടരുമ്പോഴും കുട്ടികളുടെ മാനസികാവസ്ഥയെ പറ്റിയാണ് ഡോക്ടര്‍ സി ജെ ജോണ്‍ പറയുന്നത്.

വധശിക്ഷയ്ക്ക് തുല്യമാണത്, കോപ്പിയടിക്കുന്ന കുട്ടികളോട് ക്രിമിനലുകളെ കൈകാര്യം ചെയ്യുന്ന പോലെ പെരുമാറരുത്; അഞ്ജു ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രശസ്ത മനോരോഗ വിദഗ്ധന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ചര്‍ച്ചയാവുന്നു

സംഭവത്തെക്കുറിച്ച് കോളേജ് അധികൃതരുടെ വിശദീകരണം പരീക്ഷയുടെ പാഠഭാഗങ്ങള്‍ ഹാള്‍ടിക്കറ്റിന് പിന്നില്‍ എഴുതി വച്ചിരുന്നതായി ഇന്‍വിജിലേറ്റര്‍ കണ്ടെത്തുകയും പിന്നീട് പ്രിന്‍സിപ്പല്‍ അച്ഛനെ വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു എന്നാണ്.

വധശിക്ഷയ്ക്ക് തുല്യമാണത്, കോപ്പിയടിക്കുന്ന കുട്ടികളോട് ക്രിമിനലുകളെ കൈകാര്യം ചെയ്യുന്ന പോലെ പെരുമാറരുത്; അഞ്ജു ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രശസ്ത മനോരോഗ വിദഗ്ധന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ചര്‍ച്ചയാവുന്നു

'കോപ്പിയടിച്ചുവെന്ന പേരില്‍ പിടിക്കപ്പെട്ടതില്‍ മനം നൊന്തു ഒരു ഡിഗ്രി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തുവെന്ന് വാര്‍ത്ത നിജ സ്ഥിതി തര്‍ക്ക വിഷയമാണ്. വീട്ടുകാരുടെയും നാട്ടുകാരുടെയും മുമ്പില്‍ മാനം കെട്ടു പോകുന്ന സാഹചര്യം പെട്ടെന്ന് ഉണ്ടാകുമ്പോള്‍ ചില കുട്ടികള്‍ ഇങ്ങനെ പ്രതികരിച്ചേക്കും. ഈ സാധ്യത കൂടി കണക്കിലെടുത്തു വേണം കോപ്പിയടി സാഹചര്യത്തില്‍ പെരുമാറാന്‍.' സിജെ ജോണ്‍ അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. കുട്ടികള്‍ കോപ്പി അടിക്കുന്നത് പലതരം ഉള്‍പ്രേരണകള്‍ മൂലമാണെന്നും ക്രിമിനലുകളെ കൈകാര്യം ചെയ്യുന്നത് പോലെ അവരോട് പെരുമാറിയാല്‍ അതൊരു വധശിക്ഷയായി മാറുമെന്നും ഡോക്ടര്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

കോപ്പിയടിച്ചുവെന്ന പേരില്‍ പിടിക്കപ്പെട്ടതില്‍ മനം നൊന്തു ഒരു ഡിഗ്രി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തുവെന്ന് വാര്‍ത്ത .നിജ സ്ഥിതി തര്‍ക്ക വിഷയമാണ്. വീട്ടുകാരുടെയും നാട്ടുകാരുടെയും മുമ്പില്‍ മാനം കെട്ടു പോകുന്ന സാഹചര്യം പെട്ടെന്ന് ഉണ്ടാകുമ്പോള്‍ ചില കുട്ടികള്‍ ഇങ്ങനെ പ്രതികരിച്ചേക്കും. ഈ സാധ്യത കൂടി കണക്കിലെടുത്തു വേണം കോപ്പിയടി സാഹചര്യത്തില്‍ പെരുമാറാന്‍. രക്ഷകര്‍ത്താക്കളെ ഇത്തരം സന്ദര്‍ഭത്തില്‍ വിളിച്ചു വരുത്തി അവരുടെ ഒപ്പം വേണം വിടാനും. ഈ പ്രായത്തിലുള്ള കുട്ടികളെ ക്രിമിനലുകളായി കണക്കാക്കാതെ തിരുത്താനുള്ള പഴുത് നല്‍കി വേണം ഇടപെടലുകള്‍ നടത്താന്‍. മാനുഷിക വശം കൂടി പരിഗണിച്ചു കൃത്യമായ ഒരു നടപടി ക്രമം വേണമെന്ന സൂചനയാണ് ഈ സംഭവത്തില്‍ വന്ന വീഴ്ചകള്‍ ചൂണ്ടി കാണിക്കുന്നത്.

സ്വന്തം ഭാഗത്താണ് ശരിയെന്ന് സ്ഥാപിക്കാനായി ആ വിദ്യാഭ്യാസ സ്ഥാപനം സി. സി. ടി. വി ദൃശ്യങ്ങള്‍ പൊതു സമൂഹത്തിന്റെ മുന്‍പിലേക്ക് എറിഞ്ഞു കൊടുത്തതും ഒരു വലിയ വീഴ്ചയാണ്. പോലീസിനെ കാണിക്കേണ്ട ദൃശ്യങ്ങള്‍ ഇങ്ങനെ സ്വയം പോലീസ് ചമഞ്ഞ് പുറത്തു കാണിക്കുന്നത് ആ കുട്ടിയോടും കുടുംബത്തോടും ചെയ്യുന്ന ക്രൂരതയാണ്. കുട്ടികള്‍ കോപ്പി അടിക്കുന്നത് പല തരം ഉള്‍പ്രേരണകള്‍ മൂലമാണ്. പഠിക്കുന്ന കുട്ടികള്‍ പോലും കുട്ടുകാര്‍ ചെയ്യുന്നത് കണ്ട് ചെയ്തു പോകാറുണ്ട്. എന്തിന് ചെയ്തുവെന്ന് മനസ്സിലാക്കാനുള്ള ശ്രമം ഉണ്ടാകണം. തിരുത്താനുള്ള ഉത്തേജനം നല്‍കണം. ക്രിമിനലുകളെ കൈകാര്യം ചെയ്യുന്ന പോലെ ഇടപെട്ടാല്‍ അതൊരു വധശിക്ഷയായി മാറും. സ്വഭാവത്തെ തകര്‍ക്കും.

(സി ജെ ജോണ്‍)



Keywords:  News, Kerala, Kottayam, Death, Student, Facebook, Social Network, Doctor, Examination, Facebook Post About the Death of Anju Shaji
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia