ഫേസ്ബുക്ക് പ്രണയം; ഒളിച്ചോടിയ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ കൊല്ലത്ത് പിടിയില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അടിമാലി:(www.kvartha.com 05.08.2017)  ഫേസ്ബുക്ക് പ്രണയത്തെ മാതാപിതാക്കള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് ഒളിച്ചോടിയ പ്ലസ് ടു പെണ്‍കുട്ടിയേയും കാമുകനേയും കൊല്ലത്ത് നിന്നും പിടികൂടി. അടിമാലി പത്താംമൈല്‍ സ്വദേശിയായ വിദ്യാര്‍ഥിനി കൊല്ലം അഞ്ചാരിമൂട് സ്വദേശിയും പ്ലസ്ടു വിദ്യാര്‍ഥിയുമായ കാമുകനൊപ്പമാണ് ഒളിച്ചോടിയത്. പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പ്രണയം അറിഞ്ഞ മാതാപിതാക്കള്‍ കുട്ടിയെ വഴക്കുപറയുകയും പ്രണയത്തില്‍ നിന്നും പിന്തിരിയണമെന്നും ആവശ്യപ്പെട്ടിരുന്നു.

ഇതില്‍ മനംനൊന്ത പെണ്‍കുട്ടി തുടര്‍ന്ന് കാമുകനെ അടിമാലിയിലേക്ക് വിളിച്ചുവരുത്തിയശേഷം ഒളിച്ചോടാന്‍ തീരുമാനിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് സ്‌കൂള്‍വിട്ട് പെണ്‍കുട്ടി വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഇതുസംബന്ധിച്ച് പോലീസില്‍ പരാതിനല്‍കിയിരുന്നു.

ഫേസ്ബുക്ക് പ്രണയം; ഒളിച്ചോടിയ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ കൊല്ലത്ത് പിടിയില്‍

തുടര്‍ന്ന് വിദ്യാര്‍ഥികളുടെ മൊബൈല്‍ഫോണ്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച് അടിമാലി പോലീസ് നടത്തിയ അന്വേഷണത്തില്‍ പകല്‍ 11 മണിക്ക് കമിതാക്കള്‍ കൊല്ലം അഞ്ചാരിമൂട് പോലീസ് സ്‌റ്റേഷന്‍പരിധിയിലുണ്ടെന്ന് കണ്ടെത്തി.

തുടര്‍ന്ന് അഞ്ചാരിമൂട് പോലീസ് സ്ഥലത്തെത്തി ഇവരെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. സമാനമായരീതിയില്‍ ഒരാഴ്ചമുമ്പ് തിരുവനന്തപുരം സ്വദേശിനി ഫേസ്ബുക്കിലൂടെ പ്രണയിച്ച് കാമുകനെതേടി അടിമാലിയില്‍ എത്തിയിരുന്നു. ഒടുവില്‍ കാമുകനെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ പോലീസ് സ്‌റ്റേഷനില്‍ എത്തിയ യുവതിയെ മാതാപിതാക്കള്‍ക്കൊപ്പം മടക്കി അയക്കുകയായിരുന്നു.

അതേസമയം ഫേസ്ബുക്കില്‍ കണ്ട പെണ്‍കുട്ടിയെ ആണ് താന്‍ ഇഷ്ടപ്പെട്ടതെന്നും ഈ കുട്ടിയെ അല്ലെന്നും കാമുകന്‍ പറഞ്ഞതിനെ തുടര്‍ന്ന് എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിയ പെണ്‍കുട്ടിയെ നാട്ടുകാര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

Also Read:
തെലുങ്കാനയിലെ പണം തട്ടല്‍ സംഭവത്തില്‍ സര്‍വത്ര ദുരൂഹത; നഷ്ടപ്പെട്ടത് 2 ലക്ഷം രൂപയെന്ന് എഫ് ഐ ആര്‍, വാദിയെ പ്രതിയാക്കാനും തെലുങ്കാന പോലീസിന്റെ ശ്രമം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Facebook love; eloped students held in Kollam, Parents, Criticism, Students, Eloped, Facebook, Complaint, Police, Natives, Thiruvananthapuram, News, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia