അവാര്‍ഡുകള്‍ പോരട്ടങ്ങനെ പോരട്ടെ; പ്രതികരണങ്ങള്‍ ആളും തരവും നോക്കി

 


കണ്ണൂര്‍: (www.kvartha.com 02.11.2019) പച്ചയായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുമ്പോള്‍ ഭരണകൂടം വെച്ചു നീട്ടുന്ന അവാര്‍ഡുകളുടെ പൊന്‍നാണയ കിഴികളില്‍ കണ്ണ് മഞ്ഞളിച്ച് എഴുത്തുകാര്‍. അക്രമാസക്തങ്ങളായ ഭരണകൂടങ്ങളുടെയും ഏകാധിപത്യ ഭരണാധികാരികളുടെയും അധികാര പ്രയോഗത്തില്‍ കുടുങ്ങുന്ന സാധാരണ മനുഷ്യരെ കുറിച്ച് ഏറെ എഴുതിയ എഴുത്തുകാരനാണ് ആനന്ദ്.

'വാളയാറില്‍ കയറില്‍ പിടഞ്ഞു മരിച്ച രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ക്ക് നീതി നിഷേധിക്കാന്‍ ജാഗ്രത കാണിച്ച ഭരണകൂടത്തില്‍ നിന്നും പണവും എഴുത്തച്ഛന്‍ പുരസ്‌കാരവും സ്വീകരിക്കാന്‍ ആള്‍ക്കൂട്ടത്തിന്റെ നോവലിസ്റ്റിന് മടിയേതുമുണ്ടായില്ല.


വനാന്തരങ്ങളില്‍ രോഗവും പട്ടിണിയും കൊണ്ടു വലഞ്ഞ കീഴടങ്ങാന്‍ സന്നദ്ധരായ മാവോയിസ്റ്റുകളെ ആഹാരം കഴിക്കുമ്പോള്‍ വെടിവച്ചു കൊന്ന പോലസീനെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയോടും പരിവാരങ്ങളോടും അരുത് എന്നു പറയാന്‍ പേനയെടുക്കാന്‍ അദ്ദേഹത്തിന് ഇതുവരെ തോന്നിയിട്ടുമില്ല.

ഏറ്റവും ചുരുങ്ങിയ പക്ഷം തനിക്കു വച്ചുനീട്ടിയ ചോരയില്‍ മുക്കിയ പൊന്‍പണം വേണ്ടെന്നു പറയാനുള്ള ധാര്‍മികത പോലും അദ്ദേഹം കാണിച്ചു പോലുമില്ല. ചരിത്രം പ്രഹസനമായി ആവര്‍ത്തിക്കുന്നുവെന്ന് മാര്‍ക്‌സ് പറഞ്ഞതുപോലെ താനെഴുതിയ മനുഷ്യ വിമോചന സ്വപ്നങ്ങളെയെല്ലാം ഈ സായന്തന കാലത്ത് സ്വയം റദ്ദുചെയ്യുകയാണ് എഴുത്തുകാരന്‍.

അവാര്‍ഡുകള്‍ പോരട്ടങ്ങനെ പോരട്ടെ; പ്രതികരണങ്ങള്‍ ആളും തരവും നോക്കി


അവാര്‍ഡ് കിട്ടിയതില്‍ സന്തോഷമെന്ന് പറയുന്ന ആനന്ദ് ഭരണകൂട ഭീകരത പേറുന്ന ഗോവര്‍ധന്‍മാരെ തെരുവിലുപേക്ഷിച്ചു കടന്നു കളയുകയാണ്. വേണ്ടുന്നതിനും വേണ്ടാത്തതിനും വിമര്‍ശിക്കുകയും കുറ്റം പറയലിന്റെ നിലവാരത്തിലേക്ക് പലപ്പോഴും താഴുകയും ചെയ്യുന്ന എഴുത്തുകാരനാണ് ടി പത്മനാഭന്‍.

മാര്‍ക് ദാനത്തിലും വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കലിലും കുപ്രസിദ്ധമായ സര്‍വകലാശാലയില്‍ നിന്ന് ഒരു ലക്ഷത്തിന്റെ ഒ എന്‍ വി പുരസ്‌കാരം വാങ്ങാന്‍ അദ്ദേഹത്തിനും മടിയേതുമുണ്ടായില്ല. മൂല്യച്യുതി ബാധിച്ച അധ്യാപകരെ കുറിച്ചു കണ്ണൂരില്‍ ഒരു പൊതു പരിപാടിക്കിടെ ഘോര ഘോരം പ്രസംഗിച്ച പത്മനാഭനും വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി നല്‍കണമെന്ന് പിണറായിയോടു പറയാന്‍ കഴിഞ്ഞില്ല.

ചുരുക്കത്തില്‍ ചില വിഷയങ്ങളില്‍ മാത്രം പ്രതികരിക്കുകയും താടിയുള്ള അപ്പന്‍മാരെ കാണുമ്പോള്‍ പേടിക്കുകയും ചെയ്യുന്ന ഇത്തരം സാംസ്‌കാരിക നായകന്‍മാരല്ലേ യഥാര്‍ത്ഥത്തില്‍ ഒട്ടകപക്ഷികള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Writer Anand selected for Ezhuthachan Puraskaram,Kannur, News, Award, Writer, Minor girls, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia