കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ കെപിസിസി സെക്രടെറി പിഎസ് പ്രശാന്ത് സിപിഎമില്‍ ചേര്‍ന്നു
Sep 3, 2021, 18:18 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 03.09.2021) കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കപ്പെട്ട മുന്‍ കെപിസിസി സെക്രടെറി പിഎസ് പ്രശാന്ത് സിപിഎമില്‍ ചേര്‍ന്നു. പാര്‍ടി ആക്ടിങ് സെക്രടെറി എ വിജയരാഘവന്‍ എകെജി സെന്ററില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പ്രശാന്തിന്റെ പാര്‍ടി പ്രവേശനത്തെ കുറിച്ച് അറിയിച്ചത്. വാര്‍ത്താ സമ്മേളനം നടക്കുന്ന ഹാളില്‍ ജില്ലാ സെക്രടെറി ആനാവൂര്‍ നാഗപ്പന്‍ ഉള്‍പെടെയുള്ള ജില്ലാ നേതാക്കള്‍കൊപ്പം എത്തിയ പ്രശാന്തിനെ എ വിജയരാഘവന്‍ സ്വീകരിച്ചു. ആറാം തിയതി പ്രശാന്തിനു ജില്ലാ കമിറ്റി സ്വീകരണം നല്‍കും.
ഒരു ഉപാധികളുമില്ലാതെയാണ് സിപിഎമില്‍ ചേരുന്നതെന്നും പാര്‍ടി പറയുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കുമെന്നും പിഎസ് പ്രശാന്ത് പറഞ്ഞു. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന, മതനിരപേക്ഷത ഉയര്‍ത്തുന്ന പാര്‍ടിയായതിനാലാണ് സിപിഎമില്‍ ചേരുന്നതെന്നും പ്രശാന്ത് പറഞ്ഞു.
മതനിരപേക്ഷ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന ഒരു പാര്‍ടിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും പിണറായി സര്‍കാരിന്റെ ഭരണം മികച്ചതായതുകൊണ്ടാണു വീണ്ടും അധികാരം ലഭിച്ചതെന്നും പ്രശാന്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പാര്‍ടിയെ ബാധിച്ചിരിക്കുന്ന ചില ആശങ്കകള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചെങ്കിലും പ്രാദേശിക നേതാക്കളെ വിശ്വാസത്തിലെടുക്കാതെ ഏകപക്ഷീയ നിലപാട് സ്വീകരിക്കുകയായിരുന്നുവെന്നും പ്രശാന്ത് പറഞ്ഞു. മനസമാധാനത്തോടെ സ്വസ്ഥമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനുള്ള സാഹചര്യം കോണ്‍ഗ്രസിലില്ല. ജനാധിപത്യമില്ലാത്ത രീതിയില്‍ കോണ്‍ഗ്രസും ഹൈകമാന്‍ഡും മാറിയെന്നും പ്രശാന്ത് കുറ്റപ്പെടുത്തി.
നിയമസഭാ തെരഞ്ഞെടുപ്പില്‍ നെടുമങ്ങാട് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു പിഎസ് പ്രശാന്ത്. തെരഞ്ഞെടുപ്പു തോല്‍വിയുടെ പേരില്‍ ഇപ്പോഴത്തെ ഡിസിസി പ്രസിഡന്റ് പാലോട് രവിക്കെതിരെ പരസ്യമായി ആരോപണം ഉന്നയിച്ചതിനു സസ്പെന്‍ഷനിലായിരിക്കെ എഐസിസി ജനറല്‍ സെക്രടെറി കെസി വേണുഗോപാലിനെതിരെയും കടുത്ത ആരോപണം ഉയര്‍ത്തിയതിനാണു പ്രശാന്തിനെ പാര്‍ടിയില്‍ നിന്നു പുറത്താക്കിയത്.
കോണ്‍ഗ്രസിന്റെ കേരളത്തിലെ പ്രശ്‌നങ്ങളുടെ മൂലകാരണം വേണുഗോപാല്‍ ആണെന്നു പ്രശാന്ത് ആരോപിച്ചിരുന്നു. പാലോട് രവിയെ 'കുമ്പിടി' എന്നാണു വിശേഷിപ്പിച്ചത്. വേണുഗോപാലുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ളവര്‍ക്കു മാത്രമാണു ഡിസിസി പട്ടികയില്‍ സ്ഥാനം. തന്നെ പരാജയപ്പെടുത്താന്‍ ശ്രമിച്ച പാലോട് രവിക്കെതിരെ നടപടി ആവശ്യപ്പെട്ടില്ല. എങ്കിലും 'റിവാര്‍ഡ്' നല്‍കരുതെന്ന് അഭ്യര്‍ഥിച്ചു. പക്ഷേ അദ്ദേഹത്തെ ഡിസിസി പ്രസിഡന്റാക്കി. ഉമ്മന്‍ചാണ്ടിയും അതിനെ പിന്തുണച്ചതു വിഷമമുണ്ടാക്കി. താന്‍ എന്നും എ ഗ്രൂപുകാരനായിരുന്നു.
നെടുമങ്ങാട് തന്നെ പ്രവര്‍ത്തിക്കാന്‍ പോലും സമ്മതിക്കാത്ത സമീപനമാണു പാലോട് രവി സ്വീകരിച്ചതെന്നു പ്രശാന്ത് ആരോപിച്ചിരുന്നു. തനിക്കു വേണ്ടി പ്രവര്‍ത്തിച്ചവരെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തി. പാര്‍ടിയില്‍ വിഭാഗീയത ഉണ്ടാക്കുന്നതാണ് അദ്ദേഹത്തിന്റെ ശൈലി. തന്റെ ജീവനു തന്നെ ഭീഷണിയുണ്ടെന്നു ഭാര്യയ്ക്കു ഭയമുണ്ട്. അഭിനയമാണു രവിക്കു പറ്റിയത്. സിനിമയില്‍ അഭിനയിച്ചെങ്കില്‍ ഓസ്‌കാറും ഭരത് അവാര്‍ഡും കിട്ടുമായിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു കെപിസിസി പ്രസിഡന്റ് എങ്കില്‍ രവിയെ ഡിസിസി പ്രസിഡന്റ് ആക്കില്ലായിരുന്നു എന്നും പ്രശാന്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Keywords: Expelled Congress leader PS Prasanth joins CPM, Thiruvananthapuram, News, Politics, Congress, CPM, Press meet, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

